അസഹ്യമായ നടുവേദന ഉള്ളവരാണോ നിങ്ങൾ? ആർത്തവസമയത്തെ ഈ പ്രശ്നങ്ങൾ സ്ത്രീകൾ സൂക്ഷിക്കുക

ആർത്തവ സമയം എന്ന് പറയുന്നത് എല്ലാ സ്ത്രീകൾക്കും വളരെ തലവേദന പിടിച്ച ഒന്നാണ്. പലർക്കും പല തരത്തിൽ ഉള്ള ബുദ്ധിമുട്ടുകളാണ് ഇതുമൂലം ഉണ്ടാകുന്നത്. അമ്മയാകാനുള്ള ഒരു സ്ത്രീയുടെ കഴിവാണ് ഇത് എന്നുള്ളതുകൊണ്ട് പലരും ഇത്തരം ബുദ്ധിമുട്ടുകൾ പുറത്തു പറയാറില്ല. ചെറിയ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടാവുമെങ്കിലും സഹിക്കാൻ പറ്റാത്ത വേദനകൾ പല രോഗങ്ങളുടെയും തുടക്കമാണ് . വളരെ സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണ് ഇതൊക്കെ എന്നുള്ളതുകൊണ്ട് പലരും ഇതിനെ അവഗണിക്കുന്നു. ചിലർക്ക് അമിത രക്തസ്രാവം മൂലം അനീമിയ പോലെയുള്ള അസുഖങ്ങളും ക്ഷീണവും അനുഭവപ്പെടാറുണ്ട്

. മറ്റു ചിലർക്ക് നടുവേദനയും തലവേദനയും വയറുവേദനയും ഉണ്ടാകാറുണ്ട്. എന്നാൽ മറ്റുചിലർ ഭയങ്കരമായി ദേഷ്യപ്പെടാറുണ്ട്. ഈ സമയത്ത് ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനം മൂലമാണ് ഇതെല്ലാം സംഭവിക്കുന്നത്. എന്നാൽ കൂടുതൽ ബുദ്ധിമുട്ടുണ്ടാകുന്നവർക്ക് ഭാവിയിൽ ഗർഭം ധരിക്കാനുള്ള ഒരു കഴിവ് നഷ്ടപ്പെടാനും സാധ്യതയുണ്ട്. പിരീഡ്സ് ക്രമം തെറ്റി വരുന്ന സ്ത്രീകളിൽ ഗർഭാശയത്തിനുള്ളിൽ മുഴകൾ രൂപം കൊള്ളാനും സാധ്യതയുണ്ട്.

ആർത്തവസമയത്തെ ഈ രക്തം മുഴുവനായും പുറത്തുപോകാൻ സാധിക്കാത്തവരിൽ വലിയ അണുബാധ ഗർഭാശയത്തിൽ ഉണ്ടാക്കുന്നു. അങ്ങനെയുള്ളവരിൽ ശക്തമായ നടുവേദനയും അടിവയറിന് വേദനയും അനുഭവപ്പെടാറുണ്ട്. ഇതെല്ലാം തുടക്കത്തിലെ ശ്രദ്ധിച്ചില്ലെങ്കിൽ ഗുരുതരമായ ഗർഭാശയ അർബുദത്തിലേക്കും വഴിവെക്കും. ചിലർക്ക് ജനനത്തിൽ തന്നെ ഗർഭപാത്രത്തിന് ഇത്തരം പ്രശ്നങ്ങൾ വളരെ അപൂർവ്വം ആയി കണ്ടുവരുന്നു.

ഇത്തരം പ്രശ്നമുള്ളവർ ആറുമാസം കൂടുമ്പോൾ ചെക്കപ്പ് നടത്തി മുഴകൾക്ക് മാറ്റം സംഭവിക്കുന്നുണ്ടോ എന്ന് പരിശോധന നടത്തേണ്ടതാണ്. ചിലർക്ക് ചെറിയ രീതിയിലുള്ള സർജറി വേണ്ടിവന്നേക്കും. കൂടുതൽ അറിയുന്നതിനായി ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.