ചൊറിച്ചിൽ! നിങ്ങൾക്ക് ഒരു തലവേദന യാണോ എങ്കിലിതാ പരിഹാരമാർഗ്ഗങ്ങൾ

അലർജി അഥവാ ചൊറിച്ചിൽ മിക്ക കുട്ടികളിലും മുതിർന്നവരിലും കണ്ടുവരുന്ന പൊതുവായ ഒരു അസുഖമാണ്. തൊലിപ്പുറത്ത് ചുവന്ന തടിച്ച് എപ്പോഴും ചൊറിഞ്ഞു കൊണ്ടിരിക്കുന്ന അവസ്ഥയാണിത്. ചിലർക്ക് ചില ഭക്ഷണസാധനങ്ങളിൽ നിന്നും ഇത്തരം അലർജി ഉണ്ടാകാം. പലപ്പോഴും രാത്രി സമയങ്ങളിൽ ആണ് ഇത്തരം ചൊറിച്ചിൽ കൂടുതലായും ഉണ്ടാകുന്നത്. പലർക്കും ഇതിനെ മരുന്ന് എടുക്കാതെ നിർവാഹമില്ലാത്ത അവസ്ഥയാണ് . ഉറങ്ങാൻ തന്നെ വളരെ ബുദ്ധിമുട്ടാണ്.

രോഗത്തെ ചെറുക്കാൻ നമ്മുടെ ശരീരം പ്രതിരോധ കോശങ്ങൾ പുറപ്പെടുവിക്കുന്നുണ്ട്. ഇവയുടെ അമിതമായ വളർച്ചയാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണം. എന്നാൽ ചിലരിൽ പൊടിപടലങ്ങളും ചെറിയ പ്രാണികളും ഫംഗസ്കളും അലർജി ഉണ്ടാക്കുന്നു. വീട്ടിൽ വളർത്തുന്ന മൃഗങ്ങളിൽ നിന്നും ചിലർക്ക് അലർജി ഉണ്ടാക്കുന്നുണ്ട്. വരണ്ട ചർമ്മക്കാരിലാണ് ഇത് കൂടുതലും കണ്ടുവരുന്നത്. ചിലർക്ക് ചില ഭക്ഷണസാധനങ്ങളിൽ നിന്നും അതായത് പ്രോട്ടീൻ കൂടുതലായുള്ള പ്രോൺസ്, ബീഫ് ,ഞണ്ട് എന്നിവയിൽനിന്നും അലർജി ഉണ്ടാക്കുന്നു.

മറ്റു ചിലർക്കാകട്ടെ മഞ്ഞിൽ നിന്നും സൂര്യപ്രകാശത്തിൽ നിന്നും ഇത്തരം അലർജി ഉണ്ടാകാറുണ്ട് . ശരീരത്തിലെ വിയർപ്പ് കൂടുതൽ നേരം തങ്ങിനിൽക്കുന്നത് മൂലവും ചൊറിഞ്ഞു തടിക്കാറുണ്ട്. എന്നാൽ മറ്റു ചിലർക്ക് ചില മരുന്നിൽ നിന്നും ഉണ്ടാകാറുണ്ട്. രക്തത്തിൽ അലർജിക്ക് എത്രത്തോളമുണ്ടെന്ന് ബ്ലഡ് ടെസ്റ്റിലൂടെ കണ്ടെത്തി അതിനെ കൃത്യമായ ചികിത്സ നടത്തുന്നതിലൂടെ ഇതിനെ പ്രതിരോധിക്കാൻ സാധിക്കും.

മറ്റൊരു മാർഗ്ഗം എന്നു പറയുന്നത് ചൊറിച്ചിൽ അനുഭവപ്പെടുന്ന സമയത്ത് അവിടെ മാന്താതിരിക്കുക. അങ്ങനെ ചെയ്താൽ അത് കൂടുതൽ അണുബാധയ്ക്ക് ഇടയാക്കും. പിന്നെയുള്ളത് ആ ഭാഗത്ത് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക എന്നതാണ്. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.