നിങ്ങളുടെ വൃക്കകൾ ആരോഗ്യ പൂർണ്ണമാണോ? അവയുടെ തകരാറുകൾ കണ്ടെത്തി തടയുന്നതിനുള്ള മാർഗങ്ങൾ എന്തൊക്കെ?

നമ്മുടെ ശരീരത്തിൽ നട്ടെല്ലിന് ഇരുഭാഗത്തും കാണപ്പെടുന്ന അവയവമാണ് വൃക്കകൾ. ഓരോരുത്തർക്കും രണ്ടെണ്ണം വീതം ഉണ്ട്. ശരീരത്തിലെ വിസർജന അവയവങ്ങളാണ് വൃക്കകൾ. ശരീരത്തിലെ മാലിന്യങ്ങളെ മൂത്രത്തിലൂടെ പുറന്തള്ളുകയാണ് ഇവ പ്രധാനമായി ചെയ്യുന്നത്. ഇവയുടെ മറ്റു ധർമങ്ങൾ രക്തസമ്മർദ്ദം നിയന്ത്രിക്കൽ , എല്ലുകൾക്ക് ബലം നൽകുന്ന വിറ്റാമിൻ ഡി യുടെ ക്രമീകരണം, രക്തത്തിലെ അമ്ലത്തിൻറെയും മറ്റുള്ള ലവണങ്ങളുടെയും നിയന്ത്രണം എന്നൊക്കെയാണ്. വൃക്കക്ക് തകരാറ് സംഭവിച്ചാൽ ഈ പ്രവർത്തനം എല്ലാം നിന്നുപോകും. ക്രമേണ ശരീരത്തിന് ബലക്ഷയവും ക്ഷീണവും അനുഭവപ്പെടും. മുഖത്തും കാലിലും നീര് അനുഭവപ്പെടുക ശർദ്ദി, വിശപ്പില്ലായ്മ , രക്തസമ്മർദ്ദം വർദ്ധിപ്പിക്കൽ എന്നീ മറ്റു ലക്ഷണങ്ങളും.

വൃക്ക തകരാറിന് കണ്ടുവരാറുണ്ട്. സാധാരണയായി രണ്ടുതരത്തിലാണ് വൃക്കസ്തംഭനം കണ്ടുവരുന്നത്. ഒന്ന് താൽക്കാലികമായി ട്ടുള്ളത് . അതായത് അണുബാധ മൂലമോ എലിപ്പനി ,ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ വൈറസ് പനി മൂലമോ അല്ലെങ്കിൽ മരുന്നുകളുടെ ഉപയോഗമോ വൃക്കകളുടെ പ്രവർത്തനത്തെ ബാധിച്ചേക്കാം. ഇവയെല്ലാം കുറച്ചുകാലത്തെ ചികിത്സക്ക് ശേഷം ശരിയാകാം. രണ്ടാമതായി സ്ഥായി ആയിട്ടുള്ള സ്തംഭനം. അതായത് കാലങ്ങളായുള്ള പ്രമേഹരോഗം ക്രമേണ വൃക്ക രോഗത്തിലേക്ക് നയിക്കും.

വൃക്കയിൽ ഉണ്ടാകുന്ന അണുബാധ, ചില ജനിതക രോഗങ്ങൾ എന്നിവയും വൃക്കയെ ബാധിച്ചേക്കാം. ഇങ്ങനെ സംഭവിക്കുന്ന സമയത്ത് ഡയാലിസിസ് , വൃക്കമാറ്റിവെക്കൽ എന്നീ ചികിത്സാരീതികളാണ് ഉള്ളത്. വൃക്കരോഗം വരാതിരിക്കാൻ നമ്മുടെ വൃക്കകൾ ആരോഗ്യമുള്ളതായിരിക്കാൻ നമുക്ക് ചെയ്യാവുന്ന മാർഗങ്ങളാണ് ഭക്ഷണ നിയന്ത്രണങ്ങളും വ്യായാമവും. പിന്നെ ചെയ്യാനുള്ളത് ധാരാളം വെള്ളം കുടിക്കുക.

ബ്ലഡ് ടെസ്റ്റ് ലെ GFR 60 അല്ലെങ്കിൽ അതിനു മുകളിലോ ആണെങ്കിൽ വൃക്കയുടെ പ്രവർത്തനം നല്ലതാണ് എന്ന് മനസ്സിലാക്കാം. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.