വായിലെ അർബുദം – ശ്രദ്ധിക്കുക ഈ ലക്ഷണങ്ങൾ നിങ്ങളിൽ ഉണ്ടെങ്കിൽ തടയാനുള്ള മാർഗ്ഗങ്ങൾ എന്തൊക്കെ?

അർബുദം എന്ന രോഗം ഈ ലോകത്ത് ശക്തമായി തന്നെ പിടിമുറുക്കി കൊണ്ടിരിക്കുകയാണ്. അതിൽ തന്നെ ആറാം സ്ഥാനത്താണ് ഓറൽ ക്യാൻസർ അഥവാ വായിലെ അർബുദം. ഇന്ത്യയിലാണ് ഏറ്റവും കൂടുതലായി ഈ രോഗം കണ്ടുവരുന്നത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർക്കാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. പുകയില, പുകവലി, മദ്യപാനം എന്നിവയുടെ അമിത ഉപയോഗമാണ് ഇതിനുള്ള പ്രധാന കാരണം. വായയുടെ ഉൾഭാഗം, ചുണ്ട്, പല്ല്, നാക്ക് , മോണ എന്നിവിടങ്ങളിൽ വരുന്ന മുറിവുകളും പുണ്ണുകളും ആണ് അർബുദമായി മാറുന്നത്. ഇവർ ശ്രദ്ധിച്ചില്ലെങ്കിൽ വൻഅപകടമാണ് നമ്മെ കാത്തിരിക്കുന്നത്. പലപ്പോഴും ഇതിൻറെ ലക്ഷണങ്ങൾ എടുത്തു കാണിക്കാറില്ല.

ചിലർക്കെങ്കിലും ഇതിൻറെ ആദ്യ സ്റ്റേജിൽ വേദന അനുഭവപ്പെടാറില്ല. അതുകൊണ്ടുതന്നെ ഇത് തിരിച്ചറിഞ്ഞ് ചികിത്സ തേടാൻ വൈകാറുണ്ട്. നമ്മുടെ ശരീരത്തിൻറെ ഉൾഭാഗങ്ങളിൽ ഉണ്ടാകുന്ന കാൻസർ കണ്ടെത്താൻ ഉപകരണങ്ങളുടെ സഹായം വേണ്ടി വന്നേക്കാം. എന്നാൽ വായയിൽ ഉണ്ടാകുന്ന കാൻസർ കണ്ടെത്താൻ നമുക്ക് തന്നെ സാധിക്കും. വായയിൽ ഉള്ള മൃദുല കോശങ്ങൾക്ക് പൊട്ടലോ തടിപ്പോ ഉണ്ടാവുകയാണെങ്കിൽ ഉടനെ തന്നെ ചികിത്സ തേടേണ്ടതാണ്. മറ്റു ചിലർക്ക് വായിൽ ചുവന്ന തടിപ്പുകളും ഉണ്ടാകാം. വായ് തുറക്കുമ്പോൾ, നാക്ക് നീട്ടുമ്പോൾ വേദന അനുഭവപ്പെടുക , ഭക്ഷണം കഴിച്ചതിനു ശേഷം എരിവ് സഹിക്കാൻ പറ്റാതെ വരിക എന്നിവയെല്ലാമാണ് പ്രധാനമായും അനുഭവപ്പെടുക.

കേടുപാടുകൾ ഉള്ള പല്ലുകളോ അല്ലെങ്കിൽ കൂർത്ത പല്ലുകൾ മൂലമോ വായയിൽ മുറിവുകൾ ഉണ്ടാകാം. ഈ മുറിവുകൾ ഉണങ്ങാതെ വരികയോ ചെയ്യുകയാണെങ്കിൽ ശ്രദ്ധിക്കേണ്ടതാണ്. കഴുത്തിലെ വശങ്ങളിലോ താടിയെല്ലുകളുടെ അടിയിലോ വരുന്ന മുഴകൾ മുഖത്തുണ്ടാകുന്ന നീര് വായയിൽ ഉണ്ടാകുന്ന വെളുത്തതോ ചുവന്നതോ ആയ നിറവ്യത്യാസങ്ങൾ ഇവയെല്ലാം ഇതിൻറെ ലക്ഷണമാകാം. വായിൽ കാൻസർ ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനായി മാസത്തിലൊരു തവണയെങ്കിലും.

വായയുടെ ഉൾഭാഗം കണ്ണാടി വെച്ച് തടിപ്പുകൾ നിറവ്യത്യാസങ്ങൾ എന്നിവ ഉണ്ടോ എന്ന് പരിശോധിക്കുകയും പുണ്ണുകൾ ഉണ്ടോ എന്ന് ശ്രദ്ധിക്കുകയും ഉണ്ടെങ്കിൽ വിദഗ്ധ ചികിത്സ തേടുകയും വേണം. അമിതമായ പുകവലി പുകയില മദ്യപാനം എന്നിവയുടെ ഉപയോഗം നിർത്തുകയും ചെയ്താൽ ഒരു പരിധിവരെ ഇവ തടയാൻ നമുക്ക് സാധിക്കും. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.