എന്തൊക്കെ ചെയ്തിട്ടും നിങ്ങൾക്ക് കൊളസ്ട്രോൾ കുറയുന്നില്ലേ? പരിഹാര മാർഗങ്ങൾ ഇതാ

മലയാളികൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് കൊളസ്ട്രോൾ ശരീരത്തിൽ കൂടുന്നത്. മുമ്പൊക്കെ 40 വയസ്സിനു ശേഷം കണ്ടിരുന്ന ഈ പ്രശ്നം ഇപ്പോൾ ചെറുപ്പക്കാരിലും കണ്ടുവരുന്നുണ്ട്. ജീവിതശൈലിയിലെ മാറ്റങ്ങളും കൊഴുപ്പുകലർന്ന ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതും വ്യായാമം ഇല്ലാത്ത സാഹചര്യങ്ങൾ ഉള്ളതും ആണ് ഇതിൻറെ പ്രധാനകാരണം. കൊളസ്ട്രോൾ കൂടുന്നത് മൂലം കൊഴുപ്പ് രക്തധമനികളിൽ അടിഞ്ഞുകൂടി ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്ക് കാരണം ആകുന്നു. കൊളസ്ട്രോൾ രണ്ടു തരത്തിലാണ് ഉള്ളത്. ഉയർന്ന സാന്ദ്രതയുള്ള കൊളസ്ട്രോൾ അതായത് HDL, താഴ്ന്ന സാന്ദ്രതയുള്ള LDL.

ഇതിൽ HDL നല്ല കൊളസ്ട്രോൾ ആയിട്ടും LDL ചീത്ത കൊളസ്ട്രോൾ ആയിട്ടും ആണ് പറയുന്നത്. നമ്മുടെ ശരീരത്തിൽ ഒരു നിശ്ചിത അളവിലുള്ള കൊളസ്ട്രോൾ ആവശ്യമുണ്ട്. ശരീര കോശ പ്രവർത്തനങ്ങൾക്ക് ഇത് അത്യാവശ്യമാണ്. ഈ കൊളസ്ട്രോൻറെ അളവ് കൂടുമ്പോഴാണ് ഇത് രോഗമായി മാറുന്നത്. ഭക്ഷണം കഴിക്കാതിരുന്നാൽ അതുമൂലം കൊളസ്ട്രോൾ കുറയില്ല. കരളാണ് നമ്മുടെ ശരീരത്തിന് ആവശ്യമുള്ള കൊളസ്ട്രോൾ ഉൽപ്പാദിപ്പിക്കുന്നത്. പ്രധാനമായും ജീവിത രീതിയിലുള്ള മാറ്റങ്ങൾ മുഖേനയും ജനിതക പരമായും ആണ് നമ്മുടെ ശരീരത്തിൽ ഇത് എത്തുന്നത്.

കൊളസ്ട്രോൾ കുറയ്ക്കാൻ ഫലപ്രദമായ മാർഗങ്ങളിലൊന്നാണ് കൊഴുപ്പ് കൂടുതലുള്ള മാംസങ്ങൾ, മധുര പലഹാരങ്ങൾ, എണ്ണപ്പലഹാരങ്ങൾ, ഓയി ലിൻറെ ഉപയോഗം കുറക്കുക എന്നിവ. സിട്രസ് ധാരാളം അടങ്ങിയിട്ടുള്ള പഴ വർഗ്ഗങ്ങൾ കഴിക്കുന്നത് നല്ലതാണ്. ഇവ ചീത്ത കൊളസ്ട്രോളിനെ കുറച്ച് നല്ല കൊളസ്ട്രോളിനെ കൂട്ടാൻ സഹായിക്കുന്നവയാണ്. പയർ വർഗ്ഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. അയല, മത്തി, ചൂര, നത്തോലി എന്നീ മത്സ്യവിഭവങ്ങൾ കഴിക്കുന്നതും ഫലപ്രദമാണ്.

കൊഴുപ്പ് കൂടുതൽ അടങ്ങിയിട്ടുള്ള മാംസാഹാരങ്ങൾ ഒഴിവാക്കുക. ഭക്ഷണത്തിൽ കാന്താരി മുളക് വെളുത്തുള്ളി എന്നിവ ഉൾപ്പെടുത്തുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. കൂടുതൽ അറിയുന്നതിനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.