തുടകൾക്കിടയിലെ കറുപ്പ് നിറവും ദുർഗന്ധവും അകറ്റാൻ ഒരു എളുപ്പ മാർഗം

ചില ആളുകൾ മുഖ സൗന്ദര്യത്തിനെ പോലെ ശരീരത്തിന്റെ മറ്റു ഭാഗങ്ങൾക്കും പ്രാധാന്യം കൊടുക്കുന്നു. തുടയിലെ കറുപ്പ് നിറം മിക്ക ആളുകളിലും കണ്ടു വരുന്ന ഒരു പ്രശ്നമാണ്. എന്നാൽ മിക്ക ആളുകൾക്കും ഇതിന്റെ പ്രതിവിധി അറിയില്ല. ഇത്തരത്തിൽ തുടയിൽ കാണുന്ന കറുപ്പ് നിറം മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇത് തയ്യാറാക്കാനായി ഒരു ഉരുളക്കിഴങ്ങ് എടുക്കുക. ഇത് തൊലി കളയാതെ ചെറിയ കഷ്ണങ്ങളാക്കിയെടുക്കുക.

തുടർന്ന് ഇതിൽ കുറച്ച് വെള്ളം ചേർത്ത് മിക്സിയിൽ ജ്യൂസ്‌ പരുവത്തിൽ അരച്ചെടുക്കുക. അരച്ചെടുത്ത ഉരുളകിഴങ്ങ് ജ്യൂസ്‌ അരിപ്പ വെച്ച് ഒരു പാത്രത്തിലേക്ക് അരിച്ചെടുക്കുക. തുടർന്ന് ഇത് അടിയാൻ വെക്കുക. കുറച്ച് കഴിയുമ്പോൾ ഇതിന് മുകളിൽ കാണുന്ന വെള്ളം ഊറ്റി കളഞ്ഞ് അടിയിൽ കാണുന്ന പേസ്റ്റ് മാത്രം എടുക്കുക. ഇതിലേക്ക് ഒരു ടിസ്പൂൺ തേനും, ഒരു ടീസ്പൂൺ റോസ് വാട്ടറും ചേർക്കുക. തുടർന്ന് ഇത് നല്ലതുപോലെ മിക്സ് ചെയ്യുക.

ഇത് തുടയിൽ കറുപ്പ് കാണുന്ന ഭാഗത്ത് തേച്ചുകൊടുക്കാം. എന്നിട്ട് റൗണ്ടിൽ നല്ലതുപോലെ മസാജ് ചെയ്ത് കൊടുക്കുക. ഒരു മണിക്കൂറിന് ശേഷം ഇത് കഴുകി കളയാവുന്നതാണ്. ഇത് തുടയിടുക്കിലെ കറുപ്പ് നിറവും ദുർഗന്ധവും ഇല്ലാതാക്കുന്നു. ഒരാഴ്ച കൊണ്ട് തന്നെ നല്ല രീതിയിലുള്ള മാറ്റം കാണുന്നു. ഇത് തുടർച്ചയായി മൂന്നുമാസം ചെയ്യുക. എന്നാൽ മാത്രമേ ശരിയായ റിസൾട്ട്‌ കിട്ടുകയുള്ളു.

ഇത് യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാക്കുന്നില്ല. കൂടുതൽ അറിയാൻ വീഡിയോ കണ്ടു നോക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.