ചർമം അത്ഭുതകരമായ രീതിയിൽ നിറം വെക്കാൻ ഇത് പരീക്ഷിക്കാം

ആളുകൾ ഏറ്റവും കൂടുതൽ പണം ചിലവാക്കുന്നത് സൗന്ദര്യ സംരക്ഷണത്തിനാണ്. സൗന്ദര്യ സംരക്ഷണത്തിനായി ധാരാളം ട്രീറ്റ്മെന്റുകളും സർജറികളും ഉണ്ട്.
എന്നാൽ കൂടുതൽ ആളുകളും ബ്യൂട്ടിപാർലറുകളെയാണ് ആശ്രയിക്കുന്നത്. സൗന്ദര്യ സംരക്ഷണത്തിന് പ്രകൃതിദത്തമായ നിരവധി മാർഗങ്ങൾ ഉണ്ട്. ഇത് പാർശ്വഫലംങ്ങൾ ഉണ്ടാക്കില്ല എന്നതാണ് ഇതിന്റെ മേന്മ. ഇത്തരത്തിൽ ചർമം നിറം വെക്കാൻ സഹായിക്കുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇത് നമ്മുടെ തല മുതൽ പാദം വരെ ഉപയോഗിക്കാൻ പറ്റും.

ഇത് പണ്ടുകാലത്തെ ആളുകൾ ഉപയോഗിച്ചിരുന്ന രീതിയാണ്. ഇത് തയ്യാറാക്കാനായി ഒരു തേങ്ങയാണ് വേണ്ടത്. തേങ്ങ പൊതിച്ച് ചിരകിയെടുക്കുക. ഇതിൽ വെള്ളം ചേർത്ത് മിക്സിയിൽ നല്ലതുപോലെ അരച്ചെടുക്കുക. തുടർന്ന് അരിപ്പയോ തുണിയോ ഉപയോഗിച്ച് പാൽ അരിച്ചെടുക്കുക. അതിനുശേഷം ഇത് ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചെടുക്കുക. തുടർന്ന് ഇത് ചർമ്മത്തിൽ തേച്ച് പിടിപ്പിക്കാം. ഇത് ചർമത്തിന് തണുപ്പു നൽകുന്നു.

ഇതിൽ കസ്തൂരി മഞ്ഞളും ചേർത്ത് ഉപയോഗിക്കാവുന്നതാണ്. ഇത് കുളിക്കുന്നതിനു മുമ്പാണ് ശരീരത്തിൽ തേച്ച് പഠിപ്പിക്കേണ്ടത്. മുഖത്ത് മാത്രം പുരട്ടുകയാണെങ്കിൽ അരമണിക്കൂറിനുശേഷം കഴുകിക്കളയാം. ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപയോഗിക്കാം. ഇത് ചർമം നല്ലതുപോലെ നിറം വെക്കാൻ സഹായിക്കുന്നു.

കൂടുതൽ അറിയാൻ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.