ചുരുണ്ട മുടി നിവർത്തി എടുക്കാൻ ഒരു എളുപ്പ മാർഗം

മുടി മനോഹരമായി ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിന് ഏറെ ശ്രദ്ധയും പരിചരണവും ആവശ്യമാണ്. പ്രായഭേദമില്ലാതെ അനേകം ആളുകള്‍ ഇത്തരത്തില്‍ തങ്ങളുടെ മുടി യഥാവിധി സംരക്ഷിച്ചുവരുന്നു.  ഓരോ ആളുകൾക്കും വ്യത്യസ്ത തരം മുടികളാണ് ഉള്ളത്. ചുരുണ്ട മുടിയുള്ള ആളുകൾക്ക് മുടി സ്ട്രെയിറ്റ് ചെയ്തു നിവർത്തി എടുക്കാൻ സഹായിക്കുന്ന ഒരു മാർഗത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇത് മുടി മൃദുലമാകാനും തിളങ്ങാനും കട്ടിയുള്ളതാകാനും.

സഹായിക്കുന്നു. ഇത് തയ്യാറാക്കാനായി അലോവേര ജെൽ, കട്ടിയുള്ള തേങ്ങാപ്പാൽ, രണ്ട് ടേബിൾ സ്പൂൺ കോൺഫ്ലവർ എന്നിവയാണ് വേണ്ടത്. ആദ്യമായി കോൺഫ്ലവറിലേക്ക് ഒന്നര ടിസ്പൂൺ അലോവര ജെൽ ചേർക്കുക. ഇതിലേക്ക് കുറച്ച് തേങ്ങാപ്പാൽ കൂടി ചേർക്കുക. എന്നിട്ട് നല്ലതുപോലെ മിക്സ് ചെയ്യുക. അതിനുശേഷം മുടി ഷാംപൂ ഉപയോഗിച്ച് നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക.

തുടർന്ന് ഇത് മുടിയിൽ തേച്ചു പിടിപ്പിക്കാം. കുറച്ചു സമയത്തിനു ശേഷം ഇത് കഴുകി കളയാവുന്നതാണ്. സ്ത്രീ പുരുഷ ഭേദമന്യേ ഇത് ആർക്കും ഉപയോഗിക്കാവുന്നതാണ്. പ്രകൃതിദത്തമായ നിർമ്മിച്ചെടുക്കുന്ന കൊണ്ട് ഇതിന് യാതൊരുവിധ പാർശ്വഫലങ്ങളും ഉണ്ടാകുന്നില്ല. കൂടുതൽ അറിയാനായി വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.