മുഖം വെളുക്കാൻ ഒരു അടിപൊളി ഫേഷ്യൽ നിർമിക്കാം

മുഖം വെളുക്കാൻ മഞ്ഞൾ ഉപയോഗിച്ച് നിർമിക്കുന്ന ഒരു ഫേഷ്യലിനെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇതിനായി തക്കാളി, ചെറുനാരങ്ങ എന്നിവയാണ് വേണ്ടത്. ഇത് 4 ഘട്ടങ്ങളിലൂടെയാണ് ചെയ്തെടുക്കേണ്ടത്. ആദ്യമായി ഒരു ചെറിയ പാത്രമെടുത്ത് അതിലേക്ക് പകുതി തക്കാളി പിഴിഞ്ഞതും, രണ്ടോ മൂന്നോ തുള്ളി ചെറുനാരങ്ങാ നീരും ചേർക്കുക. എന്നിട്ട് ഇത് നല്ലത്പോലെ മിക്സ് ചെയ്യുക. തുടർന്ന് പഞ്ഞിയോ കൈകളോ ഉപയോഗിച്ച് മുഖത്ത് തേച്ച് പിടിപ്പിക്കുക.

മുഖം നല്ലതുപോലെ ഉണങ്ങിയതിനുശേഷം ഒരു കോട്ടൺ തുണി ഉപയോഗിച്ച് ഇത് തുടച്ചെടുക്കാം. അടുത്തതായി മുഖം സ്ക്രബ് ചെയ്തെടുക്കാം. ഇതിനായി ഒരു ടിസ്പൂൺ തൈര് എടുക്കുക. അതിലേക്ക് അര ടീസ്പൂൺ അല്ലെങ്കിൽ ഒരു ടീസ്പൂൺ റവ ചേർത്ത് നല്ലത് പോലെ മിക്സ്‌ ചെയ്യുക. തുടർന്ന് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാം. എന്നിട്ട് കൈകൾ ഉപയോഗിച്ച് സ്ക്രബ് ചെയ്യുക. ഇനി മുഖം മസാജ് ചെയ്യാനായി ഒരു ടിസ്പൂൺ തൈര്, ഒരു ടിസ്പൂൺ മഞ്ഞൾ എടുക്കുക. തുടർന്ന് ഇത് മിക്സ് ചെയ്ത് മുഖത്ത് പുരട്ടാം. എന്നിട്ട് മുഖം 10 മിനിറ്റ് നല്ലതുപോലെ മസാജ് ചെയ്തു കൊടുക്കുക.

അടുത്തതായി ഫേസ്പാക്ക് നിർമ്മിക്കാം. ഇതിനായി തൈരും മഞ്ഞളും ചേർത്ത മിശ്രിതം ഒരു ടിസ്പൂൺ എടുത്ത് അതിലേക്ക് കുറച്ച് ചന്ദന പൊടിയോ മുൾട്ടാണി മിട്ടിയോ ചേർക്കുക. ഇതിലേക്ക് കുറച്ച് തേനും ചേർക്കുക. എന്നിട്ട് നല്ലതുപോലെ മിക്സ് ചെയ്ത് മുഖത്ത് പുരട്ടാവുന്നതാണ്. ഇരുപത് മിനുട്ടിന് ശേഷം ഇത് കഴുകിക്കളയാം.

കൂടുതൽ അറിയാനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.