അഴുക്കു നിറഞ്ഞ പല്ലുകൾ വെളുക്കാനും തിളങ്ങാനും സഹായിക്കുന്ന ഒരു എളുപ്പ വിദ്യ

നമ്മുടെ തെറ്റായ ഭക്ഷണ രീതിയും വൃത്തിയില്ലായ്മയും പല്ലുകളുടെ ആരോഗ്യത്തെ ബാധിക്കുന്നു. ഇത് പല്ലുകൾ മഞ്ഞ നിറത്തിലാകാനും കേടു വരാനും കാരണമാകുന്നു. ഇത്തരത്തിൽ അഴുക്കു നിറഞ്ഞ പല്ലുകൾ വെളുക്കാൻ സഹായിക്കുന്ന ഒരു എളുപ്പ വിദ്യയെ കുറിച്ചാണ് ഇന്ന് പറയുന്നത്. പല്ലുവേദന, വായനാറ്റം, മഞ്ഞ കളർ എന്നിങ്ങനെ വിവിധ പ്രശ്നങ്ങൾ പല്ലുകളെ ബാധിക്കാറുണ്ട്. ഇത് തയ്യാറാക്കാനായി തക്കാളിയും, ക്യാരറ്റുമാണ് വേണ്ടത്.

തക്കാളിയിൽ ആന്റി ഓക്സിഡെന്റുകളും മിനറൽസും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പല്ലിലെ കറ ഇല്ലാതാക്കാൻ സഹായിക്കുന്നു. ക്യാരറ്റ് വായനാറ്റം ഇല്ലാതാക്കാൻ ഉപകരിക്കുന്നു. ഇതിനായി തക്കാളി പകുതിയായി മുറിക്കുക. ഒരു ചെറിയ ബൗൾ എടുത്ത് തക്കാളി പിഴിഞ്ഞ് നീര് എടുക്കുക. അതിനുശേഷം ക്യാരറ്റ് തൊലി കളഞ്ഞെടുക്കുക. ഇത് ചെറിയ കഷ്ണങ്ങളാക്കി മിക്സിയിൽ നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇത് ഒരു ടീസ്പൂൺ എടുത്ത് തക്കാളി നീരുമായി യോജിപ്പിക്കുക.

ഇതിലേക്ക് കാൽ ടിസ്പൂൺ ഉപ്പും, ഒരു ടീസ്പൂൺ ചെറുനാരങ്ങാ നീരും ചേർക്കുക. എന്നിട്ട് ഇത് നല്ലത്പോലെ മിക്സ് ചെയ്യുക. ഈ മിശ്രിതം പല്ലുതേക്കാനായി ഉപയോഗിക്കാം. ഇത് ചേർത്ത് ബ്രഷ് ഉപയോഗിച്ച് രണ്ടു മിനിറ്റ് പല്ല് തേക്കുക. രണ്ടു മിനിറ്റിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള വ്യത്യാസം കാണുന്നു. ഇത് നിങ്ങളുടെ പല്ലുകൾ വെളുപ്പിച്ച്‌ തിളങ്ങാൻ സഹായിക്കുന്നു.

കൂടുതൽ അറിയാനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.