രാവിലെ വെറും വയറ്റിൽ ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക

രാവിലെ വെറുംവയറ്റിൽ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്, എന്നാൽ വെറും വയറ്റിൽ വെള്ളം പോലും കുടിക്കാതെ ഭക്ഷണം കഴിക്കുന്ന നിരവധി ആളുകൾ ഉണ്ട്. ഇത് ആരോഗ്യത്തിന് ദോഷകരമാണ്. വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണസാധനങ്ങൾ ഉണ്ട്. അവയെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. രാവിലെ വെറും വയറ്റിൽ മധുരം കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണ്. ഇത് മൂലം ശരീരത്തിനാവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കാൻ കഴിയാതെ വരുന്നു.

ഇത് ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിപ്പിക്കുന്നു. ഇങ്ങനെ മധുരം തുടർച്ചയായി കഴിച്ചാൽ പ്രമേഹം ഉണ്ടാകുന്നു. അതുപോലെ തൈര്, വെണ്ണ, മോര് എന്നിവ രാവിലെ വെറും വയറ്റിൽ കഴിക്കാൻ പാടില്ല. ഇത് ശരീരത്തിൽ ഹൈഡ്രോക്ലോറിക് ആസിഡ് ആയി പ്രവർത്തിക്കുന്നു. ഇത് അസിഡിറ്റി പ്രശ്നം ഉണ്ടാക്കുന്നു. അതുപോലെ വെറും വയറ്റിൽ വാഴപ്പഴം കഴിക്കുന്നതും ആരോഗ്യകരമല്ല. ഇത് ശരീരത്തിൽ പൊട്ടാസ്യത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നു. സിട്രസ് അടങ്ങിയ പഴങ്ങൾ കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതല്ല.

ചെറുനാരങ്ങയിൽ ഇത് ധാരാളം അടങ്ങിയട്ടുണ്ട്. കൂടാതെ വിറ്റാമിൻ സി, ഫൈബർ,ആന്റി ഓക്സിഡ് പൊട്ടാസ്യം കാൽസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ ആസിഡ് ഉല്പാദനം വർധിപ്പിക്കുകയും ദഹനപ്രക്രിയയ്ക്ക് തടസ്സം ആകുകയും ചെയ്യുന്നു. ഇത് വയറെരിച്ചിൽ, നെഞ്ചിരിച്ചിൽ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതുപോലെ വെറും വയറ്റിൽ എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതും ഒഴിവാക്കുക.

ഇത് അസിഡിറ്റി വർദ്ധിപ്പിക്കാൻ കാരണമാകും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.