മുൾട്ടാണി മിട്ടി ഉപയോഗിച്ച് ഒരു ഫേസ് പാക്ക് നിർമ്മിക്കാം

മുൾട്ടാണി മിട്ടിയുടെ ഗുണങ്ങളെക്കുറിച്ച് എല്ലാവർക്കുമറിയാം. മുഖ ചർമത്തിലുള്ള അഴുക്ക്  വലിച്ചെടുക്കുകയാണ് ഈ പൗഡർ ചെയ്യുന്നത്. മുഖത്തിന് തിളക്കം വരാനും നിറം വര്‍ദ്ധിപ്പിക്കാനും മുഖക്കുരു മാറാനും മുൾട്ടാണി മിട്ടി ഉപയോ​ഗിക്കാം. ഇത് സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ഉപയോഗിക്കുന്നുണ്ട്. മുൾട്ടാണി മിട്ടി ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരു ഫേസ് പേക്കിനെകുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. മുൾട്ടാണിമിട്ടി ഏതുതരം ചർമ്മമുള്ളവർക്കും ഉപയോഗിക്കാൻ പറ്റും. ആദ്യമായി ഒരു ചെറിയ പാത്രമെടുക്കുക.

ഇതിലേക്ക് ഒരു ടീസ്പൂൺ മുൾട്ടാണിമിട്ടി ചേർക്കുക. ഒരു കാൽഭാഗം തക്കാളി പിഴിഞ്ഞ നീര് ഇതിലേക്ക് ഒഴിക്കുക. അതിനുശേഷം പകുതി ചെറുനാരങ്ങയുടെ നീര് പിഴിഞ്ഞ് ചേർക്കുക. ഇതിലേക്ക് ഒരു സ്പൂൺ തേനും ചേർക്കുക. എന്നിട്ട് നല്ലതുപോലെ മിക്സ് ചെയ്തെടുക്കുക. തുടർന്ന് ഇത് മുഖത്ത് നല്ല കട്ടിയിൽ തേച്ച്‌ പിടിപ്പിക്കാം. തുടർന്ന് ഇത് നല്ലതുപോലെ ഉണങ്ങിയതിനുശേഷം സാധാരണ വെള്ളത്തിൽ കഴുകി കളയാവുന്നതാണ്.

എണ്ണമയമുള്ള ചർമ്മക്കാർ മുൾട്ടാണി മിട്ടിയോടൊപ്പം വെള്ളമോ റോസ് വാട്ടറോ ചേർത്ത് ഉപയോഗിക്കാവുന്നതാണ്. അതുപോലെ മുഖത്തെ രോമം കളയുന്നതിന് മുൾട്ടാണി മിട്ടിയോടൊപ്പം കസ്തൂരി മഞ്ഞളും റോസ് വാട്ടറും ചേർത്ത് ഉപയോഗിക്കുക. ഇത് മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ വളരെ നല്ലൊരു മാർഗമാണ്. കൂടുതൽ അറിയാനായി വീഡിയോ കണ്ടു നോക്കൂക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.