യുവത്വം തുളുമ്പുന്ന ചർമ്മം സ്വന്തമാക്കാൻ ചെറുപയർ പൊടി ഇങ്ങനെ ഉപയോഗിക്കാം

ചെറുപയർ പൊടി ഉപയോഗിച്ച് ചർമത്തിന്റെ പ്രായം കുറയ്ക്കാൻ സഹായിക്കുന്ന ഒരു വിദ്യയെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ചെറുപയറിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിൽ ഈർപ്പം നിലനിർത്തി യുവത്വം നില നിർത്താൻ സഹായിക്കുന്നു. അതുപോലെ വിറ്റാമിൻ ഇ ഇതിൽ ധാരാളം അടങ്ങിയട്ടുണ്ട്. ഇത് തയ്യാറാക്കാനായി ചെറുപയർ പൊടി, ഉലുവപ്പൊടി, പാൽ, തേൻ എന്നിവയാണ് വേണ്ടത്. ഉലുവ ചർമം ചെറുപ്പമായിരിക്കാൻ വളരെയധികം സഹായിക്കുന്നു.

ഉലുവപ്പൊടി വറുത്ത് പൊടിക്കണം. പാൽ മുഖം ബ്ലീച്ച് ചെയ്ത് ചർമ്മത്തിലെ ചുളിവുകൾ മാറ്റാൻ സഹായിക്കുന്നു. തേൻ ചർമത്തിലെ പാടുകൾ മാറ്റി യുവത്വം നിലനിർത്താൻ സഹായിക്കുന്നു. ആദ്യം ഒരു പാത്രത്തിൽ ഒരു ടീസ്പൂൺ ചെറുപയർപൊടി എടുക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ ഉലുവപ്പൊടി ചേർക്കുക. തുടർന്ന് ഇത് നല്ലത്പോലെ മിക്സ് ചെയ്യുക. അതിനുശേഷം ഇതിലേക്ക് കാച്ചാത്ത പാൽ അൽപ്പം ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇതിലേക്ക് അര ടീസ്പൂൺ തേനും ചേർക്കുക. എന്നിട്ട് നല്ലതുപോലെ മിക്സ് ചെയ്യുക.

മുഖം കഴുകി വൃത്തിയാക്കിയാക്കുക. മുഖത്തിന്റെ മുകളിൽ നിന്ന് താഴോട്ട് ഇത് പുരട്ടാവുന്നതാണ്. 20 മിനിറ്റിന് ശേഷം മുഖം കഴുകി എടുക്കാം. ഇത് മുഖത്തെ പാടുകൾ, കുരുക്കൾ, ചുളിവുകൾ, കുഴികൾ എന്നിവ ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇത് നിങ്ങളുടെ ചർമ്മത്തിന്റെ യുവത്വം നിലനിർത്താൻ സഹായിക്കുന്നു. ഇത് ദിവസവും ഉപയോഗിക്കുക.

ഒരാഴ്ച കൊണ്ട് തന്നെ നല്ല രീതിയിലുള്ള മാറ്റം കാണുന്നു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കണ്ടു നോക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.