പ്രമേഹം കുറയ്ക്കാൻ ഈ 5 വിദ്യകൾ പരീക്ഷിച്ചു നോക്കൂ
പ്രമേഹം കുറയ്ക്കാൻ സഹായിക്കുന്ന അഞ്ചു മാർഗങ്ങളെക്കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ആദ്യമായി കുറച്ച് മുക്കുറ്റി ചെടി എടുത്ത് മുഴുവനായി വെള്ളത്തിൽ ഇടുക. എന്നിട്ട് ഇത് നല്ലതുപോലെ തിളപ്പിച്ചെടുക്കുക. നന്നായി തിളച്ച് വരുമ്പോൾ ഇറക്കി വെക്കുക. ഇത് തണുത്തതിനു ശേഷം കുടിക്കാവുന്നതാണ്. ഇത് രാവിലെ വെറും വയറ്റിൽ കുടിക്കുന്നതാണ് ഏറ്റവും ഉത്തമം. മുക്കുത്തി മുഴുവനായി ചതച്ച് വെറുതെ കഴിക്കുന്നതും പ്രമേഹത്തിന് വളരെ നല്ലതാണ്. അടുത്തതായി ഒരു നാടൻ പാവയ്ക്കയുടെ കാൽഭാഗം എടുത്ത് കുരുകളഞ്ഞ് വൃത്തിയാക്കുക.
തുടർന്ന് ചെറിയ കഷണങ്ങളാക്കി ഇതിലേക്ക് അര ടിസ്പൂൺ മഞ്ഞൾ പൊടിയും, അര ഗ്ലാസ് വെള്ളവും ചേർക്കുക. അതുപ്പോലെ കറുവാപ്പട്ടയോ ഏലക്കയോ ചേർക്കുക. എന്നിട്ട് ഇത് നല്ലതുപോലെ അരച്ചെടുക്കുക. അതിനുശേഷം ഇത് വെള്ളം ചേർത്ത് കുടിക്കാവുന്നതാണ്. അടുത്തതായി ഒരു വെണ്ടയ്ക്ക ചെറിയ കഷ്ണങ്ങളായി കട്ട് ചെയ്തെടുക്കുക. ഇത് ഒരു കപ്പ് വെള്ളത്തിൽ ഇട്ട് വെക്കുക. ഇത് രാത്രിയിൽ ചെയ്യേണ്ടതാണ്. പിറ്റേ ദിവസം രാവിലെ ഇത് നന്നായി പിഴിഞ്ഞ് കുടിക്കാവുന്നതാണ്. അതോടൊപ്പം വെണ്ടക്കായയും കഴിക്കാവുന്നതാണ്.
അടുത്തതായി ഒരു ഗ്ലാസ് വെള്ളത്തിൽ രണ്ടല്ലി വെളുത്തുള്ളിയും ഒരു ചെറിയ കഷണം കറുവപ്പട്ടയും ചേർത്ത് നല്ലത്പോലെ തിളപ്പിക്കുക. ഇത് ചൂടാറിയതിനു ശേഷം കുടിക്കാവുന്നതാണ്. അടുത്തതായി ഒരു ഗ്ലാസ് വെള്ളത്തിൽ കാൽ ടീസ്പൂൺ ഉലുവ ചേർത്ത് വെക്കുക. ഇത് രാത്രിയിൽ ചെയ്ത് പിറ്റന്ന് രാവിലെ വെറും വയറ്റിൽ കുടിക്കാവുന്നതാണ്. ഇത് വാദത്തിന്റെ അസുഖം ഉള്ളവരും ജലദോഷം ഉള്ളവരും കുടിക്കാൻ പാടില്ല.
ഇതെല്ലാം തന്നെ പ്രമേഹം നല്ല രീതിയിൽ കുറയ്ക്കാൻ സഹായിക്കുന്ന മാർഗങ്ങളാണ്. ഇത് തുടർച്ചയായി 15 ദിവസമെങ്കിലും ചെയ്താൽ മാത്രമേ നല്ല റിസൾട്ട് കിട്ടുകയുള്ളു. കൂടുതൽ അറിയാനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.