ആരോഗ്യകരമായ രീതിയിൽ തടി കൂട്ടാൻ പാൽ ഇങ്ങനെ കുടിക്കുക

തടി വെക്കാൻ നിരവധി പരീക്ഷണങ്ങൾ ചെയ്യുന്നവരുണ്ട്. എന്നാൽ കൂടുതൽ പേരും അമിതമായി ഭക്ഷണം കഴിച്ചാണ് തടി കൂട്ടുന്നത്. ഇത് ആരോഗ്യകരമായ മാർഗമല്ല. മെലിഞ്ഞ ആളുകൾക്ക് തടി വെക്കാൻ സഹായിക്കുന്ന ഒരു വിദ്യയെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. കടലമാവ്, ഈന്തപ്പഴ സിറപ്പ്, പാൽ എന്നിവ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. കടലമാവ് തടിവെക്കാനും തൂക്കം കൂടാനും സഹായിക്കുന്നു. അതുപോലെ ആരോഗ്യകരമായി തൂക്കം വർധിപ്പിക്കാനും ശരീര പുഷ്ടിക്കും ഈന്തപ്പഴ സിറപ്പ് സഹായിക്കുന്നു.

ഇതിൽ ധാരാളം ധാതുക്കളും വിറ്റാമിനുകളും അടങ്ങിയരിക്കുന്നു. ഇതിൽ അയെണും നല്ലതുപോലെ അടങ്ങിയട്ടുണ്ട്. ഇത് തയ്യാറാക്കാൻ രണ്ടു ടിസ്പൂൺ കടലമാവും രണ്ടു ടിസ്പൂൺ ഈന്തപ്പഴ സിറപ്പും ചേർത്ത് നല്ലത് പോലെ മിക്സ്‌ ചെയ്യുക. ഇതിലേക്ക് കാച്ചിയ പാൽ ഒരു ഗ്ലാസ് ചേർക്കുക. ഇത് നല്ലത് പോലെ ഇളക്കുക. ഇത് രാവിലെ വെറും വയറ്റിൽ കുടിക്കാവുന്നതാണ്.

അതുപോലെ രാത്രി കിടക്കാൻ നേരവും ഇത് കുടിക്കാം. മധുരം ആവശ്യമുള്ളവർക്ക് ഇതിൽ മധുരം ചേർത്ത് കഴിക്കാവുന്നതാണ്. ഇത് കുറച്ച് നാൾ കഴിച്ചാൽ മാത്രമേ നല്ല റിസൾട്ട്‌ കിട്ടുകയുള്ളു. ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഉപയോഗിക്കാം. ഇത് ശരീര പുഷ്ടി വർധിപ്പിക്കാനും ഭാരം കൂട്ടാനും സഹായിക്കുന്നു. ഇത് ശരീരത്തിലെ ഹീമോഗ്ലോബിന്റെ.

അളവ് വർധിപ്പിച്ച് വിളർച്ച ഇല്ലാതാക്കുന്നു. കൂടുതൽ അറിയാനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.