ചർമ സംരക്ഷണത്തിന് മല്ലിയില കൊണ്ട് ഒരു ഫേസ് പേക്ക് നിർമ്മിക്കാം

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് മല്ലിയില. മല്ലിയിൽ ഫോളേറ്റ്, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ചർമ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് മല്ലിയില. ഇത് പ്രായം കുറയ്ക്കാൻ വളരെ നല്ലതാണ്. ഇത് ചർമത്തിന്റെ നിറം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. മല്ലിയില കൊണ്ട് തയ്യാറാക്കുന്ന ഒരു ഫേസ് പേക്കിനെ കുറിച്ചാണ്.

ഇന്ന് പറയാൻ പോകുന്നത്. ഇതിനായി ഒരു കൈപിടി നിറയെ മല്ലിയില എടുക്കുക. എന്നിട്ട് ഇത് നല്ലതു പോലെ അരച്ചെടുക്കുക. ഇതിലേക്ക് കുറച്ച് വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. അതിന് ശേഷം ഒരു കനം കുറഞ്ഞ തുണി എടുത്ത് നല്ലത് പോലെ അരിച്ചെടുക്കുക. അതിന് ശേഷം ഒരു സ്പൂൺ മല്ലിയില ജ്യൂസ്‌ എടുത്ത് അതിൽ ഒരു നുള്ള് മഞ്ഞൾ പൊടി ചേർക്കുക.

എന്നിട്ട് നല്ലതുപോലെ മിക്സ്‌ ചെയ്ത് 15 മിനിറ്റ് വെക്കുക. മുഖം നല്ലത് പോലെ കഴുകി വൃത്തിയാക്കിയതിനു ശേഷം ഇത് മുഖത്ത് തേച്ചു പിടിപ്പിക്കുക. മല്ലിയിലയും മഞ്ഞൾ പൊടിയും കൂടി ചേരുമ്പോൾ ചർമം ഈർപ്പമുള്ളതായി മാറുന്നു. വരണ്ട ചർമത്തിന് പരിഹാരം കാണാനും മല്ലിയില വളരെ നല്ലതാണ്. ഇത് മുഖത്തെ മൃത കോശങ്ങളെ ഇല്ലാതാക്കാനും സഹായിക്കുന്നു.

കൂടാതെ മുഖക്കുരുവും പാടുകളും ഇല്ലാതാക്കാനും ഇത് വളരെ നല്ലതാണ്. കൂടുതൽ അറിയാനായി വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.