മുഖത്ത് കാണുന്ന രോമങ്ങളും ബ്ലാക്ക് ഹെഡ്‌സും ഇല്ലാതാക്കാൻ ഒരു മാസ്ക് നിർമ്മിക്കാം
മുഖത്തുണ്ടാകുന്ന രോമങ്ങളും ബ്ലാക്ക് ഹെഡ്‌സും സൗന്ദര്യത്തിന് വെല്ലുവിളി സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ്. ഇത് കൂടുതലായും കാണുന്നത് നെറ്റി, കവിൾ, ചുണ്ടിനു മുകളിൽ , മൂക്ക് എന്നിവടങ്ങളിലാണ്. മുഖത്തെ ബ്ലാക് ഹെഡ്സും, രോമങ്ങളും കളയാൻ സഹായിക്കുന്ന ഒരു വിദ്യയെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇതിൽ യാതൊരു വിധത്തിലുള്ള കെമിക്കൽസും ചേർക്കുന്നില്ല. ഇത് നമുക്ക് പ്രകൃതി ദത്തമായി തന്നെ നിർമ്മിച്ചെടുക്കാം. ഇത് തയ്യാറാക്കാനായി ഒരു സിൽവർ ബൗൾ എടുക്കുക. ഇതിലേക്ക് ഒരു സ്പൂൺ ജലറ്റിൻ പൗഡർ എടുക്കുക.
ജലറ്റിൻ പൗഡറിൽ കെമിക്കൽസ് അടങ്ങിയട്ടില്ല. ഇതിലേക്ക് കാൽ സ്പൂൺ മഞ്ഞൾപ്പൊടി ചേർക്കുക. ഇത് പുരുഷന്മാർക്ക് ഉപയോഗിക്കാൻ വേണ്ടിയാണെങ്കിൽ മഞ്ഞൾപ്പൊടി ഒഴിവാക്കുക. ഇതിലേക്ക് ഒരു സ്പൂൺ കടലമാവും കൂടി ചേർക്കുക. അവസാനമായി നാല് സ്പൂൺ പാലും ചേർക്കണം. അടുത്തതായി ഒരു പാത്രത്തിൽ കുറച്ച് ചൂടു വെള്ളം എടുക്കുക. അതിലേക്ക് ഈ സിൽവർ ബൗൾ ഇറക്കി വെക്കുക. ഇതിലെ മിശ്രിതം ഉരുകിയതിനു ശേഷം ഇറക്കി വെക്കുക. ഇത് ഒരു ഇളം ചൂടോടു കൂടി മുഖത്ത് രോമങ്ങളും ബ്ലാക്ക് ഹെഡ്‌സും ഉള്ള ഭാഗത്ത് പുരട്ടുക.
ഇത് പുരികത്തിൽ ആകാതിരിക്കാൻ ശ്രദ്ധിക്കുക. പത്തു മിനിറ്റിനു ശേഷം ഉണങ്ങിക്കഴിയുമ്പോൾ നഖംക്കൊണ്ട് പതുക്കെ അടർത്തി എടുക്കുക. താടിയിൽ നിന്ന് മുകളിലോട്ടു വേണം അടർത്തിയെടുക്കാൻ. അതിനുശേഷം വെളിച്ചെണ്ണയോ അലോവര ജെല്ലോ ഉപയോഗിച്ച് മോയ്സ്ചറൈസർ ചെയ്യാം. അതുപോലെ ഫേസ് വാഷ് ഉപയോഗിച്ചു മുഖം കഴുകി എടുക്കുകയും ചെയ്യാം. ഇത് നല്ലൊരു ബ്ലീച്ചിംഗ് ഏജന്റ് കൂടിയാണ്.
ഇത് മുഖത്ത് കാണുന്ന ബ്ലാക്ക് ഹെഡ്സും രോമങ്ങളും ഇല്ലാതാക്കുന്നു. കൂടുതൽ അറിയാനായി വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.