ഇഞ്ചിയും ജീരകവും ഉപയോഗിച്ച് വയർ കുറയ്ക്കാൻ സഹായിക്കുന്ന ഒരു പാനീയം നിർമിക്കാം

വെറും അഞ്ചു ദിവസം കൊണ്ട് തടി കുറയ്ക്കാൻ സഹായിക്കുന്ന ഒരു പാനീയത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇത് നമ്മുടെ ശരീരത്തിലെ ആവശ്യമില്ലാത്ത കൊഴുപ്പിനെ കുറച്ച് ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഇത് തൈറോയ്ഡ്, പ്രമേഹം, കിഡ്നി അസുഖം ഉള്ളവർ എന്നിവർക്ക് വളരെ ഗുണം ചെയ്യുന്നു. ഇത് നിർമ്മിക്കാനായി ജീരകം, പെരുംജീരകം, കരി ജീരകം, ഇഞ്ചി എന്നിവയാണ് വേണ്ടത്. ജീരകം നമ്മുടെ ശരീരത്തിലെ ആവശ്യമില്ലാത്ത കൊഴുപ്പിനെ നശിപ്പിച്ചു കളയുന്നു. കൂടാതെ നല്ല കൊഴുപ്പുണ്ടാക്കാൻ സഹായിക്കുകയും, ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.

ജീരകം ദഹന പ്രശ്നങ്ങൾക്കും അസിഡിറ്റി ഇല്ലാതാക്കാനും വളരെ ഗുണകരമാണ്. പെരുഞ്ചീരകം അസിഡിറ്റി കുറയ്ക്കാനും രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാനും ഉപയോഗിക്കുന്നു. അതുപോലെ കൊഴുപ്പ് ഇല്ലാതാക്കാനും പെരുംഞ്ചീരകം വളരെ നല്ലതാണ്. ഇഞ്ചി വയറ്റിലെ അസിഡിറ്റിയും അലർജിയും ഇല്ലാതാക്കും. നമ്മൾ കനത്തിൽ കഴിക്കുന്ന ഭക്ഷണം ദഹിക്കാൻ കരി ജീരകം വളരെ നല്ലതാണ്. അതുപോലെ ഇത് ചർമ സംരക്ഷണത്തിനും മുടി സംരക്ഷണത്തിനും വളരെ നല്ലതാണ്. കൂടാതെ ഇത് വണ്ണം കുറയ്ക്കാനും നല്ലതുപോലെ സഹായിക്കുന്നു.

ഇത് തയ്യാറാക്കാനായി ഒരു പാത്രത്തിൽ ഒരു ലിറ്റർ വെള്ളം ചൂടാക്കുക. അതിലേക്ക് ഒരു സ്പൂൺ ജീരകം, ഒരു സ്പൂൺ പെരുംജീരകം, ഒരു സ്പൂൺ കരിഞ്ചീരകം, ഒരു കഷ്ണം ഇഞ്ചി എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇത് 15 മിനിറ്റ് നേരം തിളപ്പിക്കാൻ വെക്കുക. അതിനു ശേഷം അടുപ്പിൽ നിന്ന് ഇറക്കി വെച്ച്, 5 മിനിറ്റ് തണുക്കാൻ വെക്കുക. തണുത്തതിനുശേഷം ഇത് നമുക്ക് കുടിക്കാവുന്നതാണ്. ഇത് രാവിലെ വെറുംവയറ്റിളാണ് കുടിക്കുന്നത്. അതുപോലെ രാത്രി കിടക്കുന്നതിന് മുമ്പും ഒരു ഗ്ലാസ് കുടിക്കാം.

15 വയസ്സിനു മുകളിൽ ഉള്ളവർ മാത്രമേ ഇത് കുടിക്കാവൂ. ഇത് തുടർച്ചയായി അഞ്ചു ദിവസം കുടിക്കുക. എന്നാൽ മാത്രമേ നല്ല റിസൾട്ട്‌ കിട്ടുകയുള്ളു.കൂടുതൽ അറിയാനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.