ഈ ഒറ്റമൂലി ചായ ഒന്ന് കുടിച്ചു നോക്കൂ നിങ്ങളുടെ മിക്ക അസുഖങ്ങളും പമ്പകടക്കും

ജലദോഷം, ചുമ, തൊണ്ടവേദന എന്നീ പ്രശ്നങ്ങൾ വരാത്തവരായി ആരും തന്നെ ഇല്ല. എന്നാൽ ഇതിന് പരിഹാരമായി അലോപ്പതി, ഹോമിയോ, ആയുർവദ മരുന്നുകൾ കഴിക്കുന്നവരാണ് കൂടുതലും. ഇത് ചിലവ് കൂടുതലും രോഗം മാറാൻ സമയമെടുക്കുകയും ചെയ്യുന്നു. എന്നാൽ വളരെ എളുപ്പത്തിൽ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്ന ഒരു ഒറ്റമൂലി ചായയെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇത് നമ്മുടെ ശരീരത്തിനും ആരോഗ്യത്തിനും വളരെ ഗുണം ചെയ്യുന്ന ഒന്നാണ്.

ഇതിനായി ഒരു ചെറിയ കഷണം ഇഞ്ചി, രണ്ട് അല്ലി വെളുത്തുള്ളി, ഒരു ഏലക്ക, ഒരു ചെറിയ നാരങ്ങയുടെ പകുതി, കാൽ ടിസ്പൂൺ കുരുമുളക് പൊടി എന്നിവ എടുക്കുക. ആദ്യമായി ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് ചെറുനാരങ്ങ അതിൽ ചേർക്കുക. തുടർന്ന് ഇത് അടുപ്പത്ത് വെച്ച് നല്ലതുപോലെ തിളപ്പിക്കുക. ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചതച്ച് ചേർക്കുക. അതിന്ശേഷം ഏലയ്ക്കയും പൊട്ടിച്ചു ചേർക്കുക. ഇതിലേക്ക് കാൽ ടിസ്പൂൺ കുരുമുളക് പൊടിയും, അര ടിസ്പൂൺ വെല്ലം പൊടിച്ചതും ചേർക്കുക.

എന്നിട്ട് നല്ലത് പോലെ ഇളക്കുക. അഞ്ചു മിനിറ്റ് കൂടി തിളപ്പിച്ച ശേഷം ഇതിലേക്ക് അര ടിസ്പൂൺ ചായ പൊടിയും ചേർക്കുക. വീണ്ടും അഞ്ചു മിനിറ്റ് കൂടി തിളപ്പിക്കുക. ഇത് വെട്ടി തിളച്ചതിനു ശേഷം തീ ഓഫ്‌ ചെയ്യുക. എന്നിട്ട് ഇത് ഒരു ഗ്ലാസ്സിലേക്ക് അരിച്ചെടുക്കുക. തുടർന്ന് ഇത് കുടിക്കാവുന്നതാണ്. ഇത് ജലദോഷം ചുമ തൊണ്ടവേദന, തലവേദന, കഫക്കെട്ട് എന്നീ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നു.

കൂടാതെ ശരീരത്തിന് നല്ല ഉന്മേഷവും ഉണർവും കിട്ടുന്നു. കൂടുതൽ അറിയാനായി വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.