നല്ല ആരോഗ്യത്തിന് ചെമ്പരത്തി ജ്യൂസ് കുടിക്കാം
മിക്കവാറും എല്ലാ വീടുകളിലും കാണുന്ന ഒരു ചെടിയാണ് ചെമ്പരത്തി. ഇതിൽ ഒരുപാട് ഔഷധ ഗുണങ്ങൾ അടങ്ങിയട്ടുണ്ട്. പല ആയുര്‍വേദ മരുന്നുകളിലും ചെമ്പരത്തി ചേർക്കാറുണ്ട്. ചെമ്പരത്തിയിൽ ധാരാളം ആന്റി ഓക്സൈഡുകൾ അടങ്ങിയിരിക്കുന്നു. എന്നാൽ പലർക്കും ഇതിന്റെ ഗുണങ്ങൾ അറിയില്ല എന്നതാണ് സത്യം. ചെമ്പരത്തി പൂവ് കൊണ്ട് നിർമ്മിക്കാൻ പറ്റുന്ന ഒരു ജ്യൂസിനെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇത് വണ്ണം കുറയ്ക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും ഉപയോഗിക്കാം.
അതുപോലെ ദഹനത്തിനും ചർമ സംരക്ഷണത്തിനും ഇത് വളരെ നല്ലതാണ്. കൂടാതെ ഡിപ്രഷൻ സമയമങ്ങളിൽ ഇത് ഉപയോഗിക്കാമെന്ന് പഠനങ്ങൾ പറയുന്നു. ഇതിനായി 3-5 ചെമ്പരത്തി എടുക്കുക. എന്നിട്ട് ചെമ്പരത്തിയുടെ ഇതളുകൾ മാത്രം പറിച്ചെടുക്കുക. ഒരു പാത്രത്തിൽ കുറച്ച് വെള്ളമൊഴിച്ച് തിളപ്പിക്കാൻ വെക്കുക. തിളച്ചതിനുശേഷം ഈ പാത്രം ഇറക്കി വെക്കുക. ഇതിലേക്ക് പറിച്ചെടുത്ത ചെമ്പരത്തി ഇതളുകൾ ചേർക്കുക. എന്നിട്ട് ഇളക്കിയതിനുശേഷം അഞ്ചു മിനിറ്റ് വെയിറ്റ് ചെയ്യുക.
തുടർന്ന് ഇത് അരിപ്പ കൊണ്ട് വേറൊരു പാത്രത്തിലേക്ക് അരിച്ചെടുക്കുക. ഇതിലേക്ക് ഒരു പകുതി ചെറുനാരങ്ങ പിഴിഞ്ഞ് ഒഴിക്കുക. അതിനുശേഷം ഇത് കുടിക്കാവുന്നതാണ്. മധുരം ആവശ്യമുള്ളവർ തേൻ ചേർത്തും ഇത് ഉപയോഗിക്കാം. ഇത് ദിവസത്തിൽ ഒരു പ്രാവശ്യം കുടിക്കാം. ഇത് നമ്മുടെ രക്തസമ്മർദം കുറയ്ക്കുന്നു.
അതുകൊണ്ട് തന്നെ രക്തസമ്മർദ്ദം കുറവുള്ളവർ ഇത് കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. കൂടുതൽ അറിയാനായി വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.