താടിക്കും മീശക്കും കട്ടി കുറവുള്ളവരാണോ നിങ്ങൾ എങ്കിൽ ഇത് പരീക്ഷിക്കുക

താടിയും മീശയും പുരുഷത്വത്തിന്റെ ലക്ഷണമായാണ് എല്ലാവരും കണക്കാക്കുന്നത്. എന്നാൽ ഇത് കട്ടിയിൽ വളരാത്തവർ ധാരാളം ഉണ്ട്. ഇതിനായി ഒരുപാട് പരീക്ഷണങ്ങൾ നടത്തി തോറ്റുപോയവരുണ്ട്. അതുപോലെതന്നെ ചിലരിൽ താടിയും മീശയും പെട്ടെന്ന് നരക്കുന്നു. ഇത്തരം പ്രശ്നങ്ങൾക്കുള്ള ഒരു പ്രതിവിധിയുമായിട്ടാണ് ഇന്ന് വന്നിരിക്കുന്നത്. ഇതിനായി ഒരു ചെറിയ പാത്രം എടുക്കുക. ഇതിലേക്ക് ഒരു സ്പൂൺ കറിവേപ്പില പൊടി ഇട്ടു കൊടുക്കുക. ഇതിലേക്ക് മൂന്നു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക.

അതിനുശേഷം ഒരു ടീസ്പൂൺ കാസ്ട്രോൾ ഓയിലും ചേർക്കുക. എന്നിട്ട് നല്ലതുപോലെ മിക്സ് ചെയ്യുക. ഇത് ഉപയോഗിക്കുന്നതിന് മുമ്പായി മുഖം നല്ലതുപോലെ ഷേവ് ചെയ്യുക. എന്നിട്ട് മുഖത്ത് ആവി പിടിച്ചു കൊടുക്കണം. അതിനു ശേഷം മുഖം വൃത്തിയായി തുടയ്ക്കുക. തുടർന്ന് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഒരു മണിക്കൂറിന് ശേഷം ഇത് കഴുകി കളയാവുന്നതാണ്. ഇത് രാത്രിയിൽ ചെയ്യുന്നതായിരിക്കും ഏറ്റവും നല്ലത്. പിറ്റേ ദിവസവും ഇത്തരത്തിൽ ഷേവ് ചെയ്ത് ആവി പിടിച്ചതിനു ശേഷം ഇത് പുരട്ടുക.

ഇത് തുടർച്ചയായി ഒരാഴ്ച ചെയ്താൽ മാത്രമേ നല്ല റിസൾട്ട്‌ കിട്ടുകയുള്ളു. രണ്ടാമത്തെ ആഴ്ച തൊട്ട് ഷേവ് ചെയ്യാതെ വേണം ഇത് പുരട്ടാൻ. ഇങ്ങനെ ഒരാഴ്ച്ച കൂടി ചെയ്യുക. ഇത് താടിയും മീശയും നല്ല കട്ടിയിൽ വളരാൻ സഹായിക്കുന്നു. അതുപോലെ നരച്ച താടിയും മീശയും കറുപ്പാക്കി മാറ്റുന്നു. ഇത് യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാക്കുന്നില്ല.

കൂടുതൽ അറിയാനായി വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.