മുഖത്തെ ചർമത്തിലെ കുഴികൾ മാറ്റാനായി 2 എളുപ്പ വിദ്യകൾ

പല ആളുകളുടെ മുഖത്ത് കാണുന്ന ഒരു പ്രശ്നമാണ് ചർമത്തിലെ ചെറിയ കുഴികൾ. മുഖത്ത് എണ്ണമയം ഉള്ളവരിലാണ് ഇത്തരത്തിൽ കുഴികൾ കൂടുതലായി കാണുന്നത്. മുഖക്കുരു വന്നതിനു ശേഷമാണ് ഇത്തരത്തിൽ കുഴികൾ രൂപപ്പെടുന്നത്. ഇത് മാറ്റിയെടുക്കാനുള്ള രണ്ട് വിദ്യകളെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇതിനായി കുറച്ച് മുട്ടയുടെ വെള്ള ഒരു പാത്രത്തിലേക്ക് എടുക്കുക. ഇതിലേക്ക് ഒരു ടിസ്പൂൺ തേനും ഒരു ടിസ്പൂൺ നാരങ്ങാ നീരും ചേർക്കുക. ഇതെല്ലാം കൂടി നല്ല രീതിയിൽ മിക്സ് ചെയ്തെടുക്കുക.

മുഖം കഴുകി വൃത്തിയാക്കിയതിനു ശേഷം ഇത് മുഖത്ത് പുരട്ടാവുന്നതാണ്. 20 മിനിറ്റിന് ശേഷം ഉണങ്ങി കഴിയുമ്പോൾ മുഖത്ത് രൂപപ്പെടുന്ന ലയറുകൾ പറിച്ച്‌ കളയാം. ഇത് മുഖത്തെ എണ്ണമയം മാറ്റുന്നതിനും ചർമ്മത്തിലെ സുഷിരങ്ങളിലെ അഴുക്കുകൾ കളയുന്നതിനും സഹായിക്കുന്നു. എല്ലാത്തരം ആളുകൾക്കും ഇത് പരീക്ഷിച്ചു നോക്കാവുന്നതാണ്. അടുത്തതായി ഒരു പാത്രത്തിൽ ഒരു ടിസ്പൂൺ അലോവര ജെൽ എടുക്കുക.

ഇതിലേക്ക് ഒരു ടിസ്പൂൺ റോസ് വാട്ടർ, ഒരു ടിസ്പൂൺ പൊടിച്ച പഞ്ചസാര എന്നിവ ചേർക്കുക. തുടർന്ന് ഇത് നല്ലതുപോലെ മിക്സ് ചെയ്തെടുക്കുക. അതിനു ശേഷം നേരത്തെ ചെയ്തതു പോലെ മുഖം കഴുകി വൃത്തിയാക്കി, ഇത് മുഖത്ത് തേച്ച്‌ പിടിപ്പിക്കാവുന്നതാണ്. ഇതും മുഖത്തെ എണ്ണമയം കുറയ്ക്കുന്നതിനും സുഷിരങ്ങളിലെ അഴുക്കുകൾ നീക്കം ചെയ്യാനും സഹായിക്കുന്നു.

ഇത്തരത്തിൽ രണ്ട് രീതിയിൽ ചെയ്താലും നല്ല രീതിയിൽ റിസൾട്ട് ഉണ്ടാകുന്നു. കൂടുതൽ അറിയാനായി വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.