പല്ലുകളിലെ മഞ്ഞ നിറം ഇല്ലാതാക്കുന്നതിനും നിറം വെക്കാനും ഒരു എളുപ്പ മാർഗം

മിക്ക ആളുകളും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് പല്ലിലെ നിറമില്ലായ്മ. പല്ലുകൾ വൃത്തിയായി സൂക്ഷിക്കാത്തതാണ് ഇതിനൊരു പ്രധാന കാരണം. അതുപോലെ പല്ലുകൾ തെറ്റായ രീതിയിൽ തേക്കുന്നതും ഇതിന് ഒരു കാരണമാകാറുണ്ട്. കൂടാതെ പല്ല് തേക്കാൻ ഉപയോഗിക്കുന്ന മിശ്രിത ത്തിന്റെ കാര്യക്ഷമതാ കുറവും പല്ലുകൾ നിറമില്ലാതാകാൻ ഇടയാക്കുന്നു. ഇത് നമ്മുടെ പല്ലുകൾക്ക് പല രീതിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. വായ തുറന്നു ചിരിക്കാനും, സംസാരിക്കാനുമെല്ലാം ഇത് തടസങ്ങൾ സൃഷ്ടിക്കുന്നു. കൂടാതെ നമ്മുടെ ആത്മവിശ്വാസം കുറയ്ക്കാനും ഇത് കാരണമാകുന്നു.

അതുപോലെ ഇത് നമ്മുടെ പല്ലുകൾക്ക് കേടു പാടുകൾ ഉണ്ടാക്കാനും അതിന്റെ ഫലമായി ഭാവിയിൽ പല്ലുകൾ എടുത്ത് കളയാനും കാരണമാകുന്നു. പല്ലിലെ മഞ്ഞ കളർ കളഞ്ഞ് പല്ലുകൾ നിറം വെക്കാനുള്ള ഒരു എളുപ്പ വിദ്യയെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഇതിന് ഒരു തക്കാളി,ഒരു ചെറുനാരങ്ങ, കുറച്ച് ടൂത്ത്പേസ്റ്റ് എന്നിവയാണ് വേണ്ടത്. ആദ്യമായി തക്കാളിയെടുത്ത് അതിന്റെ പുറം ഭാഗത്ത്‌ നല്ലതുപോലെ അടിച്ചു കൊടുക്കുക. ഇത് തക്കാളിയുടെ ഉള്ളിലെ പൾപ്പ് നല്ല രീതിയിൽ ഇളക്കാൻ സാഹയിക്കുന്നു.

തുടർന്ന് ഇത് മുറിച്ചതിനു ശേഷം പകുതി തക്കാളിയുടെ നീരും പൾപ്പും പിഴിഞ്ഞെടുക്കുക. ഇതിന്റെ കുരുക്കൾ ഒഴിവാക്കാനായി അരിപ്പ കൊണ്ട് അരിച്ചെടുക്കുക. അതിനുശേഷം ഒരു ചെറുനാരങ്ങയുടെ പകുതി പിഴിഞ്ഞ് നീരെടുക്കുക. ഇതിലേക്ക് ടൂത്ത് പേസ്റ്റ് ചേർക്കുക. ഒരു പ്രാവശ്യം പല്ലുതേക്കാൻ ഉപയോഗിക്കുന്ന ടൂത്തപേസ്റ്റിന്റെ അളവിൽ വേണം എടുക്കാൻ. ഇത് മൂന്നും കൂടി നല്ലത് പോലെ മിക്സ്‌ ചെയ്യുക.

തുടർന്ന് ഇത് അരിച്ചെടുക്കുക. അതിനു ശേഷം ഈ മിശ്രിതം ഉപയോഗിച്ച് പല്ലു തേയ്ക്കാവുന്നതാണ്. കൂടുതൽ അറിയാനായി വീഡിയോ കണ്ടു നോക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.