കറിവേപ്പില ആരോഗ്യ ഗുണങ്ങളും ജ്യൂസ്‌ നിർമാണവും

നമ്മുടെ നാട്ടിലെ പറമ്പുകളിലും പരിസരത്തും സ്ഥിരം കാണുന്ന ഒരു ഔഷധ സസ്യമാണ് വേപ്പില അഥവാ കറിവേപ്പില. ഇതിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. വേപ്പില മിക്കവാറും എല്ലാ തരം കറികളിലും ചേർക്കാറുണ്ട്. ഇതിൽ ഒരുപാട് ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. നമ്മുടെ മുടികൾ തഴച്ചുവളരാനും ആരോഗ്യത്തിനും ഒരുപാട് സഹായകരമാണ് ഇത്. വേപ്പില രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് പ്രമേഹം പോലുള്ള രോഗങ്ങൾക്ക് വളരെ ഗുണകരമാണ്. ഇതിന്റെ ജ്യൂസോ ഇലയോ ഇത്തരത്തിൽ വെറും വയറ്റിൽ കഴിക്കാവുന്നതാണ്.

അതുപോലെ നമ്മുടെ ദഹനത്തിനും ഒരുപാട് ഗുണകരമാണ് ഈ കറി വേപ്പില. ഇതിലടങ്ങിയ നാരുകളാണ് അതിന് സഹായിക്കുന്നത്. അതുപോലെ അസിഡിറ്റി, ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾക്കും ഇത് വളരെ നല്ലതാണ്. അതുപോലെ വേപ്പിലയിൽ വിറ്റാമിൻ എ, വിറ്റാമിൻ കെ, അയൺ, ഫോളിക്കാസിഡ് എന്നിവയൊക്കെ ധാരാളം അടങ്ങിയട്ടുണ്ട്. പ്രമേഹമുള്ളവർ വേപ്പില ജ്യൂസിനൊപ്പം മഞ്ഞൾപ്പൊടിയും ചേർത്ത് കഴിക്കുന്നത് വളരെ ഗുണകരമാണ്. അതുപോലെ തലച്ചോറിന്റെ പ്രവർത്തനത്തിനും ഓർമശക്തിക്കും വേപ്പില ജ്യൂസ് വളരെ നല്ലതാണ്. ക്യാൻസർ പോലുള്ള മാരക രോഗങ്ങൾക്കും വേപ്പില വളരെ ഗുണകരമാണ്.

അതുപോലെ അനീമിയ പോലുള്ള രോഗങ്ങൾക്കും നല്ലൊരു പരിഹാരമാർഗമാണ് വേപ്പില. വേപ്പില ഭക്ഷണത്തിൽ ചേർത്ത് കഴിക്കുന്നത് കണ്ണിന് തണുപ്പ് കിട്ടാനും, നല്ല ഉറക്കം കിട്ടാനും, കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം മാറ്റാനും സഹായിക്കുന്നു. കറിവേപ്പില കൊണ്ട് ജ്യൂസ്‌ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇതിനായി വേപ്പില തണ്ടിൽ നിന്ന് ഓരോന്നായി പറിച്ചെടുക്കുക. ഇതിൽ വെള്ളം ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക.

ഇത് കുറഞ്ഞത് ആഴ്ചയിൽ നാലോ അഞ്ചോ തവണ കുടിക്കാവുന്നതാണ്. ഇത് ശരീരത്തിന്റെ നല്ല ആരോഗ്യത്തിന് വളരെ ഗുണകരമാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.  NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.