കറ്റാർവാഴ ഇതുപോലെ ഉപയോഗിച്ചാൽ മുഖത്തെ ചുളിവുകളും കറുത്ത പാടും മാറും

മുഖസൗന്ദര്യത്തിന് അതീവ ശ്രദ്ധ പുലർത്തുന്നവരാണ് നമ്മൾ. മുഖത്തെ സൗന്ദര്യം നിലനിർത്താനായി നമുക്കറിയാവുന്നതെല്ലാം നമ്മൾ ചെയ്തു കൂട്ടും. ചിലർക്ക് മുഖത്തെ ചുളിവുകളും കറുത്തപാടുകളും ഉണ്ടാവും. ഇക്കാരണങ്ങൾ കൊണ്ട് നമ്മൾ നിരാശയായിരിക്കും. ഇത് മാറാനായി പല ക്രീമുകളും നമ്മൾ ഉപയോഗിക്കും. വിപണിയിൽ ഒരുപാട് ഇത്തരം ക്രീമുകൾ ഇറങ്ങുന്നുണ്ട്. നമ്മളെ ആകർഷിക്കാനായി ഒരുപാട് കാര്യങ്ങൾ അതിൽ ഉണ്ട്. കൂടുതൽ ചെലവാകുതിനുവേണ്ടി ഉൽപ്പന്നത്തിന് ഇല്ലാത്ത ഗുണങ്ങളും അവർ പറയുന്നു. അതോടൊപ്പം നമുക്ക് പ്രിയപ്പെട്ട സിനിമാതാരങ്ങളെയും കായികതാരങ്ങളെയും വച്ച് പരസ്യം ചെയ്യുന്നു.

നമ്മൾ അതിവേഗത്തിൽ വീണുപോകുന്നു. ഇത്തരം വസ്തുക്കളിൽ പലതരം രാസവസ്തുക്കൾ ചേർത്ത് മണവും ദീർഘകാലം നിലനിൽക്കാനുള്ള ശേഷിയും നൽകിയിട്ടുണ്ടാകും. ഇതൊന്നുമറിയാതെ ഉപയോഗിക്കുന്ന നമ്മുടെ മുഖത്ത് കാലക്രമേണ കേടുപാടുകൾ സംഭവിക്കുന്നു. ഇവ ഉപയോഗിച്ചുകൊണ്ടുള്ള പാർശ്വഫലങ്ങളാണ് ഇതിനു കാരണം. ഇത്തരം പദാർത്ഥങ്ങൾ ഉപയോഗിക്കാതിരിക്കുന്നതാണ് ബുദ്ധി. പാർശ്വഫലങ്ങൾ തീരെ ഇല്ലാത്ത വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു രീതിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇതിലെ പ്രധാന ചേരുവ കറ്റാർവാഴയാണ്. കൂടാതെ പഞ്ചസാര, നാരങ്ങാനീര്, എന്നിവ ആവശ്യമാണ്.

ഇതിലൂടെ ചേർത്തുണ്ടാക്കുന്ന മിശ്രിതം മുഖത്ത് അഞ്ചു മിനിറ്റ് നേരം തേച്ചുപിടിപ്പിക്കുക. ഇങ്ങനെ ചെയ്തതുകൊണ്ട് മുഖത്തെ കറുത്ത പാടുകൾ അപ്രത്യക്ഷമാകുകയും ചുളിവുകൾ നേരെ ആവുകയും ചെയ്യും. ഇതിൽ ചേർത്തിരിക്കുന്ന ഘടകങ്ങൾ നമ്മുടെ വീട്ടിൽ മിക്കവാറും കാണപ്പെടും. പ്രത്യേകമായി പൈസ ചെലവില്ല. ലളിതമായി വീട്ടിൽ തന്നെ അതിവേഗം തയ്യാറാക്കി എടുക്കാം.

ഇനി ബ്യൂട്ടിപാർലറിൽ പോയി ഫേഷ്യൽ ട്രീറ്റ് മാറ്റുകൾ ചെയ്യേണ്ട. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഇതിൽ കൊടുത്തിരിക്കുന്ന വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.