പാലുണ്ണിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങൾ

നമ്മുടെ കൂട്ടത്തിലെ ആർക്കെങ്കിലുമൊക്കെ പാലുണ്ണി ഉണ്ടാകും. ചിലപ്പോൾ നമുക്ക് തന്നെ ഉണ്ടാകാം. ചെറിയ കുരുമുളകിന്റെ വലിപ്പത്തിലുള്ള വളർച്ചകൾ മുഖത്ത് കാണപ്പെടുന്നതിന്യാണ് പാലുണ്ണി എന്ന് പറയാറ്. എന്നാൽ മുഖത്ത് മാത്രമല്ല കഴുത്തിൽ, കക്ഷത്തിൽ, ശരീരത്തിലെ മടക്കുകളിൽ, വയറിൽ അങ്ങനെ പല ഭാഗങ്ങളിലും ഇതു കാണാം. പലരും ഇതിനെ നിസ്സാരമായി കാണുന്നത്. കാര്യമായ വേദന ഉണ്ടാകുന്നില്ല. ചൊറിച്ചിൽ ഇല്ല. എന്നാൽ മുഖത്ത് വരുമ്പോൾ മുഖത്തെ ഭംഗി കുറയ്ക്കുന്നു. അത്തരം സാഹചര്യങ്ങളിൽ ആണ് ഇതിനെ കാര്യമായി എടുക്കുന്നത്. ഭൂരിഭാഗം കുട്ടികളിലും ഇതു പതിവാണ്.

പാലുണ്ണി ശരീരത്തിൽ രൂപപ്പെട്ടു തുടങ്ങുമ്പോൾ മനസ്സിലാക്കേണ്ടത് ഇൻസുലിൻ ഉൽപാദനം ശരീരത്തിൽ തുടങ്ങിയെന്നാണ്. നമ്മൾ അമിതമായി കാലറി കൂടുതലുള്ള ഭക്ഷണം കഴിക്കുമ്പോൾ ഇതിൽനിന്ന് ഗ്ലൂക്കോസ് വലിച്ചെടുക്കുന്നു അമിതമായുണ്ടാകുന്ന ഗ്ലൂക്കോസിനെ കുറയ്ക്കാനായി ഇൻസുലിൻ എന്ന പദാർത്ഥത്തെ ശരീരം പുറപ്പെടുവിക്കും. ഇങ്ങനെ ഇൻസുലിൻ ഉല്പാദനം തുടങ്ങുമ്പോഴാണ് ശരീരത്തിൽ പാലുണ്ണി രൂപപ്പെട്ടുവരുന്നത്. നമ്മളുടെ പൊതുവായ ധാരണ ഇൻസുലിൻ ഗ്ലൂക്കോസിനെ കുറയ്ക്കുന്നു എന്ന് മാത്രമാണ്. എന്നാൽ ഇത് മാത്രമല്ല ഇൻസുലിൻ ദൗത്യം.

ശരീരത്തിലെ ചില ഭാഗങ്ങൾ വളർച്ച ഉണ്ടാകുന്നതിന്, കൊളസ്ട്രോളിനെ അളവ് കൂടുന്നതിന് ഇന്സുലിന് അധികമായ ഉൽപാദനം കാരണമാകുന്നു. ശരീരത്തിലെ മടക്കുകളിൽ ഇത് രൂപപ്പെടാനുള്ള കാരണം ഞങ്ങൾ അമിതമായ തടി വയ്ക്കുന്നതാണ്. പാരമ്പര്യമായി പാലുണ്ണി ഉണ്ടാകാം. നമ്മുടെ ഭക്ഷണക്രമം ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ പ്രായത്തിനനുസരിച്ച് ഉയരവും തൂക്കവും ഉണ്ടോയെന്ന് നോക്കുക.

കരൾ വീക്കം, യൂറിക്കാസിഡ് ക്രമാതീതമായ വർദ്ധനവ്, പ്രമേഹം, അമിതമായി ഇൻസുലിൻ വർദ്ധനവ് എന്നീ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പാലുണ്ണി ഉണ്ടാകാം. കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.