നമ്മൾ അറിഞ്ഞിരിക്കേണ്ട കിഡ്നി രോഗലക്ഷണങ്ങൾ

നമ്മുടെ ശരീരത്തിൽ ഒരുപാട് കാര്യങ്ങൾ വൃക്കകൾ ചെയ്യുന്നുണ്ട്. മനുഷ്യന് ഒരു ജോഡി വൃക്കകൾ ആണുള്ളത്. ശരീരത്തിലെ രക്ത ശുദ്ധീകരണത്തിൽ പ്രധാന പങ്കു വഹിക്കുന്ന അവയവമാണ് വൃക്കകൾ. നമ്മുടെ രാജ്യത്ത് ഏറ്റവുമധികം രോഗികൾ കഷ്ടപ്പെടുന്നത് വൃക്ക സംബന്ധമായ പ്രശ്നങ്ങൾ കൊണ്ടാണ്. രോഗത്തെക്കുറിച്ചുള്ള ധാരണ കുറവാണ് രോഗം ഗുരുതരമാക്കുന്നത്. ചിലപ്പോഴൊക്കെ വിദഗ്ധരായ ഡോക്ടർമാരെ ചികിത്സക്കു കിട്ടാതെ വരുമ്പോൾ പ്രശ്നങ്ങൾ ഗുരുതരമാകും. കിഡ്നി രോഗം ഉണ്ടാകുമ്പോൾ തന്നെ എന്തൊക്കെ മാറ്റങ്ങളാണ് ശരീരത്തിൽ ഉണ്ടാവുക എന്ന് നമ്മൾ മുൻകൂട്ടി അറിഞ്ഞിരിക്കണം.

പ്രധാന ലക്ഷണം അമിതമായ വിയർപ്പാണ്. ഇതിന്റെ ഒപ്പം തന്നെ സന്ധികളിൽ അനുഭവപ്പെടുന്ന അതി കഠിനമായ വേദനയും കിഡ്നി അപകടത്തിലാണ് എന്ന് തെളിയിക്കുന്നു. അടുത്ത ഒരു ലക്ഷണമാണ് മൂത്രസംബന്ധമായ പ്രശ്നങ്ങൾ. രക്തം കലർന്ന മൂത്രം, മൂത്രം ഒഴിക്കുമ്പോൾ ബുദ്ധിമുട്ട്, മൂത്രമൊഴിക്കുമ്പോൾ പത വരുന്നത്, മൂത്രത്തിന്റെ നിറവ്യത്യാസം, രാത്രിയിലെ മൂത്രശങ്ക, ഇവയെല്ലാം പ്രശ്നങ്ങളുടെ തുടക്കം ആണ്. മറ്റൊരു ലക്ഷണമാണ് ചർമവുയി ബന്ധപ്പെട്ട് വരുന്ന പ്രശ്നങ്ങൾ. രക്തത്തിന് വേണ്ടവിധത്തിലുള്ള ശുദ്ധീകരണം നടക്കുന്നില്ല എന്നുള്ളതിനെ വലിയ സൂചനയാണ് ചർമരോഗങ്ങൾ.

ഇതിന്റെ മറ്റൊരു ലക്ഷണമാണ് അമിതമായ ക്ഷീണം. വെറുതെ ഇരിക്കുമ്പോൾ തന്നെ ക്ഷീണം അനുഭവപ്പെടുന്നത് വൃക്കകളുമായി ബന്ധപ്പെട്ട് കിടക്കുന്നു.ശ്വസനസംബന്ധമായ പ്രശ്നങ്ങളും വൃക്കയും തമ്മിൽ ബന്ധമുണ്ട്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ കിഡ്നി വേണ്ടവിധം പ്രവർത്തിക്കുന്നില്ല എന്നുള്ള സൂചനയാണ്. രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുന്നതുകൊണ്ടാണ് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. കിഡ്നി രോഗങ്ങൾ ഉണ്ടെങ്കിൽ പുറം വേദന സ്ഥിരം ഉണ്ടാകും.

അതും സഹിക്കാൻ പറ്റാത്ത രീതിയിൽ. ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ വരാതിരിക്കുന്നത്, ഓർമ്മക്കുറവ് എന്നിവയും കിഡ്നി തകരാറിനെ സൂചിപ്പിക്കുന്നു. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഇതിൽ കൊടുത്തിരിക്കുന്ന വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.