ശരീരത്തിലെ യഥാർത്ഥ ഷുഗറിന്റെ അളവ് അറിയാനുള്ള മാർഗ്ഗം ഇതാണ്

നമ്മുടെ വീട്ടിൽ ആരെങ്കിലും പ്രമേഹരോഗികൾ ആകും. ശരീരത്തിൽ ഗ്ലൂക്കോസിന്റെ അളവ് ക്രമാധീതമായി കൂടുമ്പോഴാണ് പ്രമേഹം ഉണ്ടാകുന്നത്. ചിലർക്ക് പാരമ്പര്യം മൂലം പ്രമേഹം ഉണ്ടാകാം. മറ്റു ചിലർക്ക് ചില ഭക്ഷണ രീതികൾ കൊണ്ട് പ്രമേഹം സംഭവിക്കാം. മധുര പലഹാരങ്ങൾ അധികമായി കഴിക്കുമ്പോൾ പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കൂടുന്നു. മധുരപലഹാരങ്ങൾ അധികമായി ഉപയോഗിക്കുന്നവർ ഇപ്പോൾ തന്നെ ശ്രദ്ധിച്ചു തുടങ്ങുക. ഷുഗർ പരിശോധന നടത്തുമ്പോൾ വ്യത്യസ്ത ലാബുകളിൽ വ്യത്യസ്ത റിപ്പോർട്ടുകൾ ലഭിക്കാറുണ്ട്.

വെറും വയറ്റിലും ഭക്ഷണം കഴിഞ്ഞ് രണ്ടു മണിക്കൂർ ഇടവേളയ്ക്ക് ശേഷവും നമ്മൾ ഷുഗർ ടെസ്റ്റ് ചെയ്യാറുണ്ട്. ചിലപ്പോൾ തലേദിവസം രാത്രി മധുരം കുറഞ്ഞ ഭക്ഷണപദാർത്ഥങ്ങൾ കഴിച്ചാൽ പിറ്റേദിവസം ഫാസ്റ്റിംഗ് ഷുഗർ ടെസ്റ്റിൽ കുറവ് കാണിക്കാം. ഏതാണ്ട് ഷുഗറിന്റെ അളവ് അറിയാനാണ് ഇത്തരം ടെസ്റ്റുകൾ നടത്തുന്നത്. ഇതൊരിക്കലും ഷുഗറിന്റെ കൃത്യമായ അളവ് അല്ല. രക്തത്തിലുള്ള ഹീമോഗ്ലോബിൻ പഞ്ചസാരയുമായി പ്രവർത്തിച്ച് ഉണ്ടാകുന്ന പദാർത്ഥമാണ് ഗ്‌ളൈക്കോസിലേറ്റഡ് ഹീമോഗ്ലോബിൻ.

ഇത് 5.5ൽ കൂടുമ്പോഴാണ് പ്രമേഹം ഉണ്ടെന്നു പറയുന്നത്. ഈ ടെസ്റ്റ് ചെയ്യുമ്പോൾ ഷുഗറിന്റെ കൃത്യമായ അളവ് അറിയുന്നു. നമ്മൾ വീടുകളിൽ നിത്യം ഉപയോഗിക്കുന്ന ഗ്ലൈക്കോമീറ്ററും കൃത്യമായ റീഡിങ് തരില്ല. ഗ്ലൈക്കോമീറ്ററിൽ ബാറ്ററി തകരാറുണ്ടെങ്കിൽ അത് തെറ്റായ റീഡിങ് ആണ് തരിക. 90% കൃത്യമായ ഷുഗറിന്റെ അളവ് തരുന്നത് HbA1c ടെസ്റ്റാണ്. ഇതിന് അല്പം ചിലവുണ്ട്.

പ്രമേഹരോഗികൾ ലിവർ ഫങ്ഷൻ ടെസ്റ്റ് കൂടി ചെയ്യുന്നത് വളരെ നല്ലതായിരിക്കും. ഇതിനെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഇതിൽ കൊടുത്തിരിക്കുന്ന വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.