മുട്ടുവേദന, ആർത്രൈറ്റിസ് എന്നിവ പരിഹരിച്ച് എല്ലിന് ശക്തി വർദ്ധിപ്പിക്കും. ഇതൊരിക്കെ ഉപയോഗിച്ചാൽ മതി

നമ്മുടെ ഇടയിൽ പലർക്കും മുട്ടുവേദനയോ പുറംവേദനയും അനുഭവപ്പെടുന്നുണ്ടാകാം. നിരന്തരമായി ജോലികൾ ചെയ്യുന്നവർക്കാണ് കൂടുതലായും ഈ വേദനകൾ കാണപ്പെടുന്നത്. നമ്മുടെ അമ്മമാർ വിശ്രമമില്ലാതെ എന്നും പണിയെടുക്കുന്നവരാണ്. ഇവരിൽ കാൽമുട്ട് വേദന, പുറം വേദന, സന്ധിവേദന എന്നിവ അനുഭവപ്പെടുന്നുണ്ടാകും. ഇത്തരം വേദനകളോട് ഇനി ഗുഡ് ബൈ പറയാം. ശരീരവേദനകൾക്കൊണ്ട് വലയുന്നവർക്ക് ഇതാ ഒരു ആശ്വാസം. വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പരിഹാരം രീതിയാണ് ഇവിടെ പറയുന്നത്.

ഇതിലേക്കായി ചെറിയ ജീരകം, കുരുമുളക്, ചുക്കുപൊടി എന്നിവ മാത്രമേ ചേർക്കേണ്ടതുള്ളൂ. ഈ ചേരുവകളെല്ലാം നമ്മുടെ വീട്ടിൽ തന്നെയുണ്ടാകും. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാം. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഭക്ഷണത്തിനു മുൻപ് ഒരു ഗ്ലാസ് വെള്ളത്തിൽ ഈ മിശ്രിതം ചേർത്ത് കുടിക്കുക. ചുക്കുപൊടിയിൽ ആന്റി ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ് എന്നീ ഘടകങ്ങൾ ഉണ്ട്. ശരീരത്തിലെ എല്ലാ അവയവങ്ങൾക്കും ഇത് രോഗപ്രതിരോധശേഷി നൽകുന്നു. ഇതിലെ ആന്റി ഇൻഫ്ളമേറ്ററി ഘടകങ്ങൾ സന്ധികളിലെ വേദന മാറ്റി സന്ധികളുടെ പ്രവർത്തനത്തെ നല്ല രീതിയിൽ തുടരാൻ സഹായിക്കുന്നു.

ജീരകത്തിൽ കാൽസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ വളർച്ചയ്ക്ക് ഇതു വളരെ സഹായകരമാണ്. മാംഗനീസ് മതിയായ അളവിൽ കുരുമുളകിൽ ഉണ്ട്. ഈ മൂലകം സന്ധികളുടെ സുസ്ഥിതിക്ക് ഗുണം ചെയ്യുന്നു. കൂടാതെ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെ ത്വരിത പെടുത്തുന്നു. കാൽമുട്ട് വേദന, പുറം വേദന, കഴുത്തുവേദന എന്നു തുടങ്ങി ഒട്ടുമിക്ക ശരീരവേദനകൾ ഇതിലൂടെ പരിഹരിക്കപ്പെടും.

ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഇതിൽ കൊടുത്തിരിക്കുന്ന വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.