ഈ കാര്യം ശ്രദ്ധിച്ചാൽ ഷുഗർ എപ്പോഴും നോർമലായി നിലനിർത്താം

നമ്മുടെ വീട്ടിൽ ഒരാൾക്കെങ്കിലും ഷുഗർ ഉണ്ടാകാം. ഷുഗർ വരാതിരിക്കാൻ ഭക്ഷണക്രമം വളരെ ശ്രദ്ധിക്കണം. സമയത്തിന് ആഹാരം കഴിക്കണം മരുന്നുകൾ നേരം തെറ്റി ശരീരത്തിൽ ചെല്ലുന്നത് ഫലം ചെയ്യില്ല. ഷുഗറിന്റെ ലെവൽ ഫാസ്റ്റിംഗ് 110 വരെയും ഭക്ഷണം കഴിഞ്ഞിട്ടുള്ള ഷുഗർ ലെവൽ 140 ആയി നിലനിർത്തണം. ഷുഗർ വന്നാൽ രക്തക്കുഴലുകളെ ആണ് ബാധിക്കുന്നത് തുടർന്ന് കിഡ്നി ഫെയിലിയർ വരെ സംഭവിക്കാം. ലഘുഭക്ഷണമാണ് രാവിലെ കഴിക്കേണ്ടത്. രാവിലെ രണ്ടു ദോശയോ മൂന്ന് ഇഡ്ഡലിയോ മതിയാകും ഇതിനോടൊപ്പം തേങ്ങ ചമ്മന്തി ഒഴിവാക്കുക.

സാമ്പാർ അല്ലെങ്കിൽ തക്കാളി ചമ്മന്തിയോ കഴിക്കാം. ഉച്ചയ്ക്ക് കുറച്ച് ചോറും വെജിറ്റബിൾ സാലഡും മതിയാകും. വൈകീട്ട് ഒരു ഫ്രൂട്ട് ആവാം. രാത്രി മൂന്ന് ചപ്പാത്തിയും വെജിറ്റബിൾ കറികൾ ഏതെങ്കിലും ആകാം. മത്സ്യത്തിൽ ഒമേഗ ഫാറ്റി ആസിഡുകൾ ഉണ്ട്. ഇത് ഷുഗർ കുറയ്ക്കാൻ സഹായിക്കും. ജ്യൂസ് ഉണ്ടാക്കി കഴിക്കുന്നതിനേക്കൾ പഴങ്ങൾ അതേപടി കഴിക്കുന്നതാണ് നല്ലത്. ഓയിലിൽ മുക്കി പൊരിച്ചത് ഒന്നും ശരീരത്തിന് നല്ലതല്ല. ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. ബേക്കറി പലഹാരങ്ങൾ, ന്യൂഡിൽസ്, മൈദ ഉപയോഗിച്ചുണ്ടാക്കുന്ന പലഹാരങ്ങൾ എന്നിവ ഒഴിവാക്കുക.

ഭക്ഷണത്തിൽ ഫൈബർ ഇന്റെ അളവ് കൂട്ടുക. ആന്റി ഓക്സിഡന്റുകളും വിറ്റമിൻസും മിനറൽസും അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളാണ് ഷുഗർ രോഗികൾ കഴിക്കേണ്ടത്. പാൽ ഉപയോഗിക്കുമ്പോൾ പാട മാറ്റി കുടിക്കുക. പച്ചക്കറികളിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഉലുവ കുതിർത്തി കഴിക്കുന്നത് നല്ലതാണ്. ചായ, കാപ്പി എന്നിവ കുറയ്ക്കുക. എട്ടു മുതൽ 12 ഗ്ലാസ്‌ വരെ വെള്ളം കുടിക്കുക. തേൻ, ശർക്കര, കൂൾ ഡ്രിങ്ക്സ്, ആൽക്കഹോൾ എന്നിവ ഒഴിവാക്കുക.

ഉപ്പിന്റെ അളവു കുറയ്ക്കുക. ആവശ്യത്തിന് വ്യായാമം ചെയ്യുക. ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഇതിൽ കൊടുത്തിരിക്കുന്ന വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.