ഇത് 10 ദിവസം തുടർച്ചയായി കുടിക്കൂ വയറു കുറയ്ക്കൂ

വയർ ചാടുന്നത് ഒരു സ്ഥിര സംഭവമാണ്. ഭക്ഷണത്തിൽ വന്ന മാറ്റങ്ങൾ കൊണ്ട് പെട്ടെന്ന് തന്നെ വയറു ചാടാം. കൊഴുപ്പ് അടങ്ങിയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ ഉദാഹരണമായി കൊള്ളി, ഉരുളകിഴങ്ങ്, പയർ വർഗ്ഗങ്ങൾ തുടങ്ങിയവ ധാരാളമായി കഴിക്കുന്നതുകൊണ്ട് ശരീരത്തിൽ കൊഴുപ്പടിഞ്ഞു കൂടാൻ സാധുതയുണ്ട്. അധികമായാൽ കൊളസ്ട്രോളും വൈകാതെ ഹൃദയാഘാതവും സംഭവിച്ചേക്കാം. കുടവയർ നമ്മളെ ഭാരമുള്ള പണികൾ എടുക്കാൻ ബുദ്ധിമുട്ടിക്കുന്നു. ചിലർ മടികാണിക്കുന്നു. ശരീരത്തിന് വേണ്ടത്ര വ്യായാമം കൊടുത്തില്ലെങ്കിൽ ശരീരം ഇങ്ങനെയും പ്രതികരിക്കാം.

എന്നും കായിക അധ്വാനമുള്ള എന്തെങ്കിലും ചെയ്യുന്നത് ശരീരത്തിന് നല്ലതാണ്. വിയർക്കുന്നത് ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുവാൻ സഹായിക്കും. അവയവങ്ങൾ വേണ്ടരീതിയിൽ പ്രവർത്തനക്ഷമമാക്കാൻ വ്യായാമം കൊണ്ട് സാധിക്കും. ഈ കാലഘട്ടത്തിൽ മൊബൈൽ ഫോണിന് അടിമ പെട്ടിരിക്കുകയാണ് നമ്മളോരോരുത്തരും. ലോകം വിരൽ തുമ്പിലാണ്. എന്തിനു പറയുന്നു കറണ്ട് ബിൽ അടക്കാൻ വരെ പുറത്തു പോകേണ്ട. പണിയെടുക്കാതെ മനുഷ്യൻ മടിയനാകുന്നു. ഇത് അവനെ ശാരീരികമായും മാനസികമായ അസ്വസ്ഥതകൾക്ക് വഴിവെച്ചു, ഇതിന്റെ അനന്തരഫലമാണ് അമിതവണ്ണം.

കുടവയർ കുറയ്ക്കുന്നതിനായി പാർശ്വഫലങ്ങൾ ഒന്നും ഇല്ലാത്ത വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ഒരു പൊടിക്കൈയാണ് ഇവിടെ വിശദീകരിക്കുന്നത് ഇതിൽ ചേർക്കുന്നത് മഞ്ഞൾ പൊടി, കറുവപ്പട്ട പൊടി, ചുക്കുപൊടി, കുരുമുളകുപൊടി, തേൻ എന്നിവയാണ്. ഇവ ഒരുതരത്തിലും ശരീരത്തിന് ഹാനികരം അല്ല. മഞ്ഞൾ ദഹനത്തിന് ഏറെ സഹായകമാണ്.

കൂടാതെ വയറെരിച്ചിൽ പരിഹരിക്കുന്നു. ചുക്ക് അധികമായി വരുന്ന ഫാറ്റിനെ വിഘടിപ്പിക്കുന്നു. വെറും പത്ത് ദിവസത്തിൽ തന്നെ മികച്ച മാറ്റം നിങ്ങളിൽ കണ്ടുതുടങ്ങും. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.