പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതം ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക…

ഹൃദയാഘാതം അഥവാ ഹാര്‍ട് അറ്റാക്ക് ഇന്ന് പ്രായ ഭേദമന്യേ എല്ലാ ആളുകളിലും കണ്ടു വരുന്നു. പെട്ടെന്നുണ്ടാകുന്ന നെഞ്ചു വേദനയാണ് ഹാര്‍ട് അറ്റാക്കിന്‍റെ പ്രധാന ലക്ഷണമായി കാണാറ്. ഹൃദയ ധമനികളില്‍ കൊഴുപ്പടിഞ്ഞ് രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. ചില ആളുകളിൽ നെഞ്ചിൽ ഒരു ഭാരം കയറ്റി വെച്ചത് പോലെയും ചില ആളുകളിൽ സെൻട്രൽ ചെസ്റ്റിൽ ഒരു വേദനയും അനുഭവപ്പെടാറുണ്ട്. അതുപോലെ ചില ആളുകളിൽ ഈ സമയത്ത് അമിതമായ വിയർപ്പ് ഉണ്ടാകുന്നു.

ഷുഗർ കൂടുതലുള്ള ആളുകളിലാണ് അമിതമായി വിയർപ്പ് ഉണ്ടാകുന്നത്.  ചില ആളുകളിൽ ഈ സമയത്ത് ശ്വാസംമുട്ട് കണ്ണിൽ ഇരുട്ടു കയറി ബോധം കെടുന്ന അവസ്ഥ എന്നിവയും ഉണ്ടാകാറുണ്ട്. മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ വേഗം തന്നെ ഡോക്ടറെ കാണണം. ഇസിജി പോലുള്ള പരിശോധനകളിലൂടെ ഒരു പരിധിവരി ഇത്തരം പ്രശ്നങ്ങൾ അറിയാവുന്നതാണ്. അതുപോലെ ആൻജിയോഗ്രാമിലൂടെ ഹൃദയത്തിലെ ബ്ലോക്കുകൾ അറിയാനും കഴിയുന്നതാണ്.

ഹൃദയ ധമനികളിലെ ബ്ലോക്കുകൾ ഏറ്റവും ഫലപ്രദമായി കണ്ടെത്താനുള്ള നൂതന മാർഗമാണ് സി ടി കൊറോണറി ആൻജിയോഗ്രാം അഥവാ സി ടി എ സാധാരണ ആൻജിയോഗ്രാമിൽ കാണപ്പെടാത്ത ബ്ലോക്കുകൾ പോലും സി.ടി.കൊറോണറി ആൻജിയോഗ്രാമിലൂടെ കണ്ടു പിടിക്കാനാകും. തുടർന്ന് ആവശ്യമുണ്ടെങ്കിൽ ആൻജിയോ പ്ലാസ്റ്റി ചെയ്യാവുന്നതാണ്. ഹൃദയ പേശികൾക്ക് രക്തം നൽകുന്ന രക്ത കുഴലുകൾ തുറക്കുന്ന ഒരു ശസ്ത്രക്രിയയാണ് ആൻജിയോപ്ലാസ്റ്റി.

ഈ രക്തക്കുഴലുകളെ കൊറോണറി ധമനികൾ എന്ന് വിളിക്കുന്നു. ഹൃദയാഘാതം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നവർക്ക് ഡോക്ടർമാർ പലപ്പോഴും നിർദേശിക്കുന്നത് ആൻജിയോ പ്ലാസ്റ്റിയാണ്. ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.