കരൾ രോഗ ലക്ഷണങ്ങളും ഫലപ്രദമായ ചികിത്സയും…..

വിവിധ തരത്തിലുള്ള കരൾ രോഗ പ്രശ്നങ്ങൾ ഇന്ന് ഒരുപാട് ആളുകളിൽ കണ്ടു വരുന്നു. പല കാരണങ്ങൾ കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ചില ആളുകളിൽ പാരമ്പര്യമായും ഇത്തരം രോഗങ്ങൾ ഉണ്ടാകാറുണ്ട്. ഇന്ന് കരൾ രോഗ പ്രശ്നങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്. കാലിൽ നീര് വരുക, വയറു വീർക്കുക, ചോര ഛർദ്ദിക്കുക, മലം കറുത്ത പോവുക, ആശയക്കുഴപ്പം ഉണ്ടാവുക തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളായി കാണുന്നു. അല്ലെങ്കിൽ ചില ആളുകളിൽ സ്കാനിങ് ചെയ്യുമ്പോൾ ലിവറിൽ മുഴകൾ കാണാം. പ്രധാനമായും ഫാറ്റി ലിവർ പ്രശ്നങ്ങളും.

ആൽക്കഹോൾ സംബന്ധമായ പ്രശ്നങ്ങളുമാണ് ഇത്തരം രോഗങ്ങളിലേക്ക് നയിക്കുന്നത്. ഇതിൽ ഫാറ്റി ലിവർ പ്രശ്നങ്ങൾ വരാതിരിക്കാൻ അമിതവണ്ണം പരമാവധി കുറയ്ക്കണം. ഓരോരുത്തർക്കും പൊക്കത്തിന് അനുസരിച്ചുള്ള ശരീര ഭാരമേ ഉണ്ടാകാൻ പാടുള്ളൂ. അതുപോലെ നമ്മുടെ ജീവിത ശൈലിയിലും മാറ്റങ്ങൾ വരുത്തണം. ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും വ്യായാമം ശീലമാക്കുക. അതുപോലെ കുറഞ്ഞത് ഒരു മണിക്കൂർ നേരമെങ്കിലും വ്യായാമം ചെയ്യേണ്ടതാണ്.

അതുപോലെ ആഹാര കാര്യങ്ങളിലും വളരെയധികം ശ്രദ്ധിക്കണം. ഫാസ്റ്റ് ഫുഡുകൾ ജങ്ക് ഫുഡുകൾ സോഫ്റ്റ്‌ ഡ്രിങ്ക്സ് എന്നിവ പരമാവധി ഒഴിവാക്കുക. കൂടാതെ ബേക്കറി സാധനങ്ങളും വളരെ പരിമിതമായി മാത്രമേ കഴിക്കാൻ പാടുള്ളു. ചില ആളുകളിൽ അമിതമായ മദ്യപാനം മൂലവും കരൾ രോഗം ഉണ്ടാകാം. ഇതിനെ ലിവർ സിറോസിസ് എന്നാണ് പറയുന്നത്. ഇത് ആദ്യ ഘട്ടങ്ങളിൽ തിരിച്ചറിയുകയാണെങ്കിൽ ഫലപ്രദമായ മരുന്നുകളിലൂടെ ഇത് നിയന്ത്രിക്കാവുന്നതാണ്.

എന്നാൽ കരൾ രോഗം മൂർച്ഛിക്കുന്ന അവസ്ഥയിൽ ഉള്ളവർ കരൾ മാറ്റി വെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയമാകേണ്ടതുണ്ട്. ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ താഴെയുള്ള വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.