കുഞ്ഞുങ്ങൾക്ക് ഇങ്ങനെ ഭക്ഷണം നൽകിയാൽ മാത്രമേ ബുദ്ധി വികസിക്കുകയുള്ളു….

കുട്ടികളുടെ ബുദ്ധി വികാസം വർദ്ധിപ്പിക്കുന്നതിനായി സഹായിക്കുന്ന കുറിച്ച് കാര്യങ്ങളെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഒരു കുഞ്ഞു ജനിച്ച്‌ ആദ്യത്തെ ഒരു വർഷം തലച്ചോർ 10 സെന്റീ മീറ്ററാണ് വളരുന്നത്. തുടർന്ന് അടുത്ത വർഷം മൂന്ന് സെന്റീമീറ്റർ വളർച്ചയും ഉണ്ടാകുന്നു. ഏതാണ്ട് മൂന്നു വർഷമാകുമ്പോൾ കുഞ്ഞിന്റെ തലചോറിന്റെ വളർച്ച പൂർണ്ണമാകുന്നു. അതുകൊണ്ടു തന്നെ കുഞ്ഞിന്റെ ഭക്ഷണ കാര്യത്തിൽ ആദ്യത്തെ ഒരു വർഷമാണ് ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത്. കുഞ്ഞ് ജനിച്ച് ആറുമാസം അമ്മയുടെ മുലപ്പാൽ കൊടുക്കുന്നത് ബുദ്ധി വികാസത്തിനും വളർച്ചയ്ക്കും വളരെയധികം സഹായിക്കുന്നു.

അതുപോലെ കുഞ്ഞ് കമിഴ്ന്ന് വീണു തുടങ്ങിയാൽ മറ്റ് ആഹാരങ്ങൾ കൊടുക്കാവുന്നതാണ്. കൂടുതലും അന്നജം അടങ്ങിയ ഭക്ഷണ സാധനങ്ങളാണ് എല്ലാവരും കൊടുക്കാറ്. എന്നാൽ ഭക്ഷണത്തിൽ പ്രോട്ടീൻ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ആറു മാസത്തിനു ശേഷം റാഗി, സൂചി ഗോതമ്പ് തുടങ്ങിയ പ്രോട്ടീൻ അടങ്ങിയ ഭക്ഷണ സാധനങ്ങൾ ഉൾപ്പെടുത്താം. അതിനുശേഷം ഏഴാം മാസത്തിൽ പഴങ്ങൾ, പച്ചക്കറികൾ, പരിപ്പു വർഗങ്ങൾ എന്നിവ കൊടുക്കാവുന്നതാണ്.

കൂടാതെ തൈര്, മോര് എന്നിവയും കൊടുക്കാൻ കഴിയും. എട്ടാം മാസം മുതൽ കുഞ്ഞിന് മീൻ കൊടുക്കാവുന്നതാണ്. അതുപോലെ മുട്ടയുടെ മഞ്ഞക്കരുവും കൊടുക്കാൻ കഴിയും. അതിനു ശേഷം ഒമ്പതാം മാസത്തിൽ ഇറച്ചി ആഹാരങ്ങൾ കൊടുക്കാവുന്നതാണ്. അതുപോലെ ഒരു വയസ്സിനുള്ളിൽ തന്നെ നമ്മുടെ രുചിക്കൂട്ടുകളും ഭക്ഷണങ്ങളും കൊടുത്ത് കുഞ്ഞിനെ ശീലിപ്പിക്കണം.

അല്ലെങ്കിൽ ഒരു വയസിനു ശേഷം കുട്ടികൾ ഭക്ഷണം കഴിക്കാത്ത അവസ്ഥ ഉണ്ടാകും. ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ താഴെയുള്ള വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.