പ്രമേഹ രോഗികൾ ആകാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം…..

ഇന്ന്‌ ഒരു പാട് പാടുകളിൽ കണ്ടു വരുന്ന ഒരു പ്രശ്നമാണ് പ്രമേഹരോഗം. ഇത് ഒരു ജീവിത ശൈലി രോഗമായാണ് എല്ലാവരും കണക്കാക്കുന്നത്. പണ്ട് പ്രായമാകുന്നവരിലാണ് ഇത് കൂടുതലായി കണ്ടിരുന്നത്. എന്നാൽ ഇപ്പോൾ യുവാക്കളിലും ഇത്തരം പ്രശ്നങ്ങൾ കാണുന്നു. വളരെ ചെറുപ്രായത്തിൽ തന്നെ അവർ പ്രമേഹത്തിനുള്ള മരുന്നുകളും കഴിക്കുന്നു. ഇവർ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. എന്നാൽ പലർക്കും ഇതിനെ കുറിച്ച് തെറ്റായ ധാരണകളാണ് കൂടുതലും.  ഇന്ന്‌ പ്രമേഹ രോഗികൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്.

നല്ല രീതിയിൽ ഭക്ഷണം നിയന്ത്രിച്ചാൽ മാത്രമേ പ്രമേഹ രോഗവും നിയന്ത്രിക്കാൻ കഴിയുകയുള്ളൂ. അല്ലെങ്കിൽ ഇത് നമ്മുടെ കിഡ്നി, ഹാർട്ട് എന്നിവയെ ബാധിക്കുന്ന ഗുരുതര പ്രശ്നങ്ങളായി മാറാം. അതുപോലെ കാഴ്ച സമ്പന്ധമായ പ്രശ്നങ്ങൾക്കും പ്രമേഹം കാരണമാകാറുണ്ട്. അതുകൊണ്ടു തന്നെ ഷുഗർ പരമാവധി നിയന്ത്രിച്ചു നിർത്തേണ്ടത് അത്യാവശ്യമാണ്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ്. പ്രമേഹമുള്ള ആളുകൾ മരുന്നിനോടൊപ്പം ആഹാരവും നല്ല രീതിയിൽ നിയന്ത്രിക്കേണ്ടതാണ്.

അതോടൊപ്പം നല്ല രീതിയിൽ വ്യായാമവും ചെയ്യണം. ആഴ്ചയിൽ ഏഴു ദിവസവും വ്യായാമം ചെയ്യുന്നത് വളരെ നല്ലതാണ്. അതുപോലെ കുറഞ്ഞത് മുപ്പത് മിനിറ്റെങ്കിലും വ്യായാമം ചെയ്യണം. കൂടാതെ ദിവസവും കുറച്ചു ദൂരം നടക്കുന്നതും നമ്മുടെ ശരീരത്തിന് ഗുണം ചെയ്യും. കൂടാതെ എല്ലാവരും മാസം തോറും പ്രമേഹം ടെസ്റ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. അതുപോലെ പ്രമേഹ രോഗമുള്ളവർ ആറുമാസം കൂടുമ്പോഴും ഡോക്ടറെ കാണുകയും വേണ്ട മരുന്നുകളിൽ മാറ്റം വരുത്തുകയും വേണം.

കാരണം ഷുഗർ നില കൂടുന്നത് പോലെ തന്നെ അപകടകരമാണ് ഷുഗർ നില കുറയുന്നതും. അതുകൊണ്ട് മരുന്നുകളിൽ വേണ്ട മാറ്റം വരുത്തിയില്ലെങ്കിൽ അത് കൂടുതൽ അപകടത്തിലേക്ക് നയിക്കും. ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ താഴെയുള്ള വീഡിയോ കണ്ടു നോക്കുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.