ഈ ലക്ഷങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് കരൾ രോഗ ബാധയുണ്ടാകാം…..

കരളിലെ വൈറസ് ബാധയെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. കരളിലുണ്ടാകുന്ന ഒരു തരം നീർകെട്ടിനെയാണ് ഹെപ്പറ്റൈറ്റിസ് എന്ന് പറയുന്നത്. ഇതിന് ഒരു പ്രധാന കാരണം വൈറസുകളാണ്. വൈറൽ ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, ഹെപ്പറ്റൈറ്റിസ് ഡി, ഹെപ്പറ്റൈറ്റിസ് ഇ എന്നിങ്ങനെ അഞ്ചു തരം വൈറസുകളുണ്ട്. ഇതിൽ വൈറൽ ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ഇ എന്നിവ മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും വരുന്നതാണ്. പന, അമിത ക്ഷീണം, മഞ്ഞ പിത്തം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ.

സാധാരണ ഇതിൽ നിന്ന് രണ്ടു മുതൽ നാലാഴ്ചയ്ക്കുള്ളിൽ രോഗ മുക്തി നേടാൻ കഴിയും. എന്നാൽ ചില രോഗികളിൽ ഈ രോഗം മൂർച്ചിക്കാനും കരൾ മാറ്റി വെക്കൽ ഘട്ടങ്ങളിലേക്ക് വരെയും എത്താറുണ്ട്. ഇപ്പോൾ ഇതിന് ഫലപ്രദമായ വാക്സിനേഷൻ ലഭ്യമാണ്. എന്നാൽ വൈറൽ ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി എന്നിവ കുറച്ച് സങ്കീർണമാണ്. ഇത് രോഗ ബാധിതനായ ഒരാളുടെ രക്തത്തിൽ നിന്നും ശരീര ദ്രവങ്ങളിൽ നിന്നുമാണ് പകരുന്നത്. അണു വിമുക്തമല്ലാത്ത ശസ്ത്രക്രിയ ഉപകരണങ്ങൾ സിറിഞ്ചുകൾ എന്നിവ ഉപയോഗിക്കുമ്പോൾ ഈ രോഗ ബാധ ഉണ്ടാകാം.

അതുപോലെ രോഗബാധയേറ്റ ഒരാളുടെ രക്തം സ്വീകരിച്ചാലും പ്രശ്നമാണ്. കൂടാതെ ലൈംഗിക ബന്ധത്തിലൂടെയും, അമ്മയിൽ നിന്നു കുഞ്ഞുങ്ങളിലേക്കും ഇത് പകരാവുന്നതാണ്. പനി,അമിത ക്ഷീണം സന്ധി വേദന എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. പിന്നീട് മഞ്ഞപ്പിത്തത്തിലേക്കും ഇത് നയിക്കുന്നു. സാധാരണ രണ്ടു മുതൽ നാലാഴ്ചയ്ക്കുള്ളിൽ ഇത് ഭേദമാകാറുണ്ട്. അതുപോലെ ആറു മാസത്തിനുള്ളിൽ ഈ വൈറസ് രോഗിയുടെ ശരീരത്തിൽ നിന്ന് വിട്ടു പോകാറുമുണ്ട്.

എന്നാൽ ചില ആളുകളിൽ ഈ വൈറസ് രോഗിയുടെ ശരീരത്തിൽ നിന്ന് വിട്ടുപോകാറില്ല. അങ്ങനെയുള്ള അവസ്ഥകളിൽ അതിനെ ക്രോണിക് ഹെപ്പറ്റൈറ്റിസ് എന്നു പറയുന്നു. ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ താഴെയുള്ള വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.