തുണി വടി പോലെ ഇരിക്കുവാൻ ഇനി ലിക്വിഡുകൾ വേറെ വേണ്ട, ഇതാ ഒരു രഹസ്യ കണ്ടീഷണർ…

ഡ്രസ്സ് നല്ലപോലെ കലക്കി ക്ലീൻ ആക്കി അയൺ ചെയ്തു സൂക്ഷിക്കുക എന്നത് സ്ത്രീകളുടെ മാത്രം ഉത്തരവാദിത്വമാകുന്നു. ഇതിനായി നമ്മൾ വിപണിയിൽ ലഭിക്കുന്ന വിവിധതരത്തിലുള്ള ഉത്പന്നങ്ങൾ ട്രൈ ചെയ്യാറുണ്ടാകും. നിരവധി ഫാബ്രിക് കണ്ടീഷണറുകളും ലിക്വിഡുകളും ഉപയോഗിക്കാറുമുണ്ടാകും. എന്നാൽ ഇതിൻറെ ഒന്നും ആവശ്യമില്ലാതെ വളരെ എളുപ്പത്തിൽ തുണികൾ വടി പോലെ ആക്കാം അതുപോലെതന്നെ തുണികൾ

   

അയൺ ചെയ്യാൻ ഉപയോഗിക്കുന്ന ഫാബ്രിക് കണ്ടീഷണറുകൾ ഇനി കടകളിൽ നിന്നും വാങ്ങിക്കണം എന്നില്ല വീട്ടിൽ തന്നെ സ്വന്തമായി തയ്യാറാക്കാം. ഇതിനെ കുറിച്ചാണ് ഈ വീഡിയോയിലൂടെ വിശദമായി പറയുന്നത്. എല്ലാ വീട്ടമ്മമാർക്കും ഒരുപാട് ഉപയോഗപ്രദമാകുന്ന നിരവധി ടിപ്പുകൾ അടങ്ങിയ ഒരു വീഡിയോ ആണിത്. പണ്ടുകാലങ്ങളിൽ വീട്ടിലുള്ള കഞ്ഞിവെള്ളം ഉപയോഗിച്ചായിരുന്നു ഇത്തരത്തിൽ തുണികളിൽ സ്റ്റിഫ്നസ് ഉണ്ടാക്കിയിരുന്നത്.

എന്നാൽ കഞ്ഞിവെള്ളം ഉപയോഗിക്കുമ്പോൾ തുണികളിൽ പ്രത്യേകതരം മണം ഉണ്ടാവാറുണ്ട്. എന്നാൽ ഇതിന് പരിഹാരമായി നമുക്ക് മറ്റൊരു രീതി ട്രൈ ചെയ്യാവുന്നതാണ്. അതിനായി ഒരു പാത്രത്തിൽ വെള്ളം എടുത്ത് അതിലേക്ക് കുറച്ചു മൈദ പൊടി ചേർത്ത് കൊടുക്കുക. നമുക്ക് ഏതുതരത്തിലുള്ള തുണിയാണോ മുക്കേണ്ടത് അത്രയും വെള്ളം നമ്മൾ എടുക്കേണ്ടതായി വരുന്നു. സ്കൂൾ ഉപയോഗിച്ച്  മൈദ നല്ല പോലെ.

ഇളക്കി അവ പൂർണ്ണമായും ഉടച്ചു കൊടുക്കണം വെള്ളം ഒരുവിധം ചൂടാകുന്നത് വരെ ഇളക്കി കൊടുക്കണം. പിന്നീട് ഒരു ബക്കറ്റിലേക്ക് ആ വെള്ളം അടിച്ചു ഒഴിക്കുക. അതിലുള്ള കട്ടകളും പൊടികളും തുണിയിൽ പിടിക്കാതിരിക്കുവാനാണ് ഇത്തരത്തിൽ അരിച്ചെടുക്കുന്നത്. പിന്നീട് തുണി ആ വെള്ളത്തിലേക്ക് നല്ലപോലെ മുക്കി വെക്കുക. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.