വീട് മുഴുവനും സുഗന്ധം നിറയ്ക്കാൻ വെറുതെ കളയുന്ന ഓറഞ്ച് തൊലി മതി

വീട് മുഴുവനും സുഗന്ധം നിറയാൻ നമ്മൾ വെറുതെ വലിച്ചെറിയുന്ന ഓറഞ്ചിന്റെ തൊലികൾ മതിയാകും. ഒരുപാട് ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമായ ഒന്നാണ് ഓറഞ്ച്. ഇതിൽ ധാരാളമായി വിറ്റാമിൻ സി അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ സഹായകമാകുന്നു. ദിവസവും ഓറഞ്ച് കഴിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങൾ ഒട്ടും തന്നെ കുറവെല്ലാം.

   

എന്നാൽ നമ്മൾ ഓറഞ്ചിന്റെ തൊലികൾ വെറുതെ വലിച്ചെറിയാറാണ് പതിവ്. ഇത് ഉപയോഗിച്ച് നമുക്ക് ചെയ്യാവുന്ന ചില കിടിലൻ ടിപ്പുകൾ ഉണ്ട്. അതിനെക്കുറിച്ച് എല്ലാം വിശദമായി തന്നെ ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. കൂടാതെ തുണി അലക്കുവാൻ വാഷിംഗ് മെഷീൻ ഉപയോഗിക്കുന്നവരാണ് ഇന്ന് മിക്ക ആളുകളും. ഇത് ഉപയോഗിക്കുമ്പോൾ നേരിടുന്ന ചില പ്രശ്നങ്ങൾക്ക് കിടിലൻ പരിഹാരങ്ങളും .

ഉണ്ട് ഓറഞ്ചിന്റെ തൊലി നല്ലപോലെ കഴുകിയെടുത്ത് ഒരു സോസ്പാനിൽ അല്പം വെള്ളം കൂടിയെടുത്ത് ഇത് നല്ലതുപോലെ തിളപ്പിച്ചെടുക്കുക. ഈ വെള്ളം തിളച്ചു വരുമ്പോൾ ഓറഞ്ചിന്റെ നല്ല മണം ഉണ്ടാവും. ഇനി ഈ മണം നമ്മുടെ തുണികളിലേക്ക് കിട്ടുന്നതിനായി വാഷിംഗ് മെഷീനിൽ തുണി അലക്കിയതിനു ശേഷം സ്പിൻ ചെയ്യുമ്പോൾ അതിലേക്ക് ഈ വെള്ളം കൂടി ഒഴിച്ചു കൊടുത്താൽ മതി.

ചൂടാറിയതിനുശേഷം നല്ലപോലെ അരിച്ചു വേണം വെള്ളം അതിലേക്ക് ചേർക്കുവാൻ. തുണി മുഴുവനും നല്ല ഓറഞ്ചിന്റെ മണം ഉണ്ടാകും. നമ്മൾ ഉപയോഗിക്കുന്ന ഫാബ്രിക് കണ്ടീഷണറുകളെക്കാളും എഫക്ടീവായ ഒരു രീതിയാണിത്. കൂടാതെ നമ്മൾ വാഷിംഗ് മെഷീനിൽ തുണി ഉണക്കുന്ന സമയത്ത് ആകെ കെട്ട് പിണഞ്ഞാണ് നമുക്ക് ലഭിക്കുക. ഇതിനുള്ള പരിഹാരം വീഡിയോയിൽ വിശദമായി പറയുന്നു.