എത്ര കടുത്ത കറയും നിഷ്പ്രയാസം മാറിക്കിട്ടും, ഇഷ്ട വസ്ത്രങ്ങൾ ഇനി കളയേണ്ടതില്ല

വീട്ടിൽ പല ഘട്ടത്തിലും നാം ഉപയോഗിക്കുന്ന പല വസ്ത്രങ്ങളിലും കറ പിടിച്ച ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. ചിലപ്പോൾ വാഴക്കറയോ മറ്റെന്തെങ്കിലും തരത്തിലുള്ള കറയോ പിടിച്ച് ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ ധരിക്കാതെ മാറ്റിവെച്ച അവസ്ഥകൾ ഉണ്ടാകാം. ഇത്തരത്തിൽ എത്ര നാളത്തെ പഴക്കമുള്ള കറ ആണ് എങ്കിലും വളരെ എളുപ്പത്തിൽ നിഷ്പ്രയാസം ആയി തന്നെ ഇല്ലാതാക്കാൻ സാധിക്കും.

   

പ്രധാനമായും ഇത്തരത്തിൽ കറപിടിച്ച വസ്ത്രങ്ങൾ വെളുത്ത നിറത്തിലുള്ളതാണ് എങ്കിൽ ഇത് മാറ്റാൻ വളരെ എളുപ്പമാണ്. നിറമുള്ള വസ്ത്രങ്ങളാണ് എങ്കിൽ ആ ഭാഗത്തേക്ക് കരയോടൊപ്പം നിറവും നഷ്ടപ്പെടാം എന്നതുകൊണ്ട് തന്നെ അത്ര പ്രാവർത്തികമല്ല. നിങ്ങളുടെ ഈ വസ്ത്രത്തിലെ കറയുള്ള ഭാഗം മാത്രമായി ഒന്ന് പരത്തി വയ്ക്കുക.

ശേഷം ഒരു ചെറിയ പാത്രത്തിൽ രണ്ട് മൂടിയോളം അളവിൽ ക്ലോറിൻ എടുക്കുക. ഇതിലേക്ക് അതേ അളവ് തന്നെ വെള്ളം കൂടി ചേർത്ത് ലയിപ്പിക്കാം. ഈ മിക്സ് നിങ്ങളുടെ വസ്ത്രത്തിൽ കരയുള്ള ഭാഗത്ത് ഒഴിച്ച് 5 മിനിറ്റ് മാറ്റിവയ്ക്കാം. ശേഷം പല്ലുതേക്കാൻ ഉപയോഗിക്കുന്ന ഒരു പഴയ ബ്രഷ് കൊണ്ട് ഇത് ഉരച്ച് വൃത്തിയാക്കാം.

കുരച്ചിട്ടും പോകാത്ത അവസാനത്തെ ചെറിയ കറകൾ പോലും കളയാൻ ടൂത്ത് പേസ്റ്റ് വെളുത്ത നിറത്തിലുള്ള തേച്ചുകൊടുത്ത് ഒന്ന് ഉരക്കാം. ഉറപ്പായും വസ്ത്രത്തിലെ കറ പൂർണമായും മാറിക്കിട്ടും. നിങ്ങളുടെ സ്വിച്ച് ബോർഡിലോ മറ്റോ ഉള്ള കറ കളയുന്നതിനുവേണ്ടി മുറിച്ച് ഉള്ളിയുടെ വേസ്റ്റ് ഭാഗം കൊണ്ട് പോലും വരച്ചാൽ മതി. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ മുഴുവനായി കണ്ടു നോക്കാം.