മുടി കട്ട കറുപ്പ് ആകാൻ ഡൈ വേണ്ട, ഒരു കിടിലൻ ഹെയർ പാക്ക് ഉണ്ട്

ഇന്ന് സ്ത്രീ പുരുഷ ഭേദമന്യേ മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപാട് പ്രാധാന്യം നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ മുടി വളരുന്നതിനും മുടിയുടെ തിളക്കം വർദ്ധിപ്പിക്കുന്നതിനും നിരവധി ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്നും വാങ്ങിച്ചു ഉപയോഗിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. എന്നാൽ കെമിക്കലുകൾ അടങ്ങിയ ഇത്തരം ഉൽപ്പന്നങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ മുടിയുടെ ആരോഗ്യം തന്നെ നഷ്ടമാകുന്നു.

   

നാച്ചുറൽ ആയ പദാർത്ഥങ്ങൾ മുടിയുടെ ആരോഗ്യത്തിനും മുടിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഏറ്റവും ഉത്തമമാണ്. മുടികൊഴിച്ചിൽ താരൻ മുടി പൊട്ടൽ അകാല നര തുടങ്ങിയ പല പ്രശ്നങ്ങൾക്കും പരിഹാരം നൽകാൻ കഴിയുന്ന ഒരു കിടിലൻ ടിപ്പാണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് ഒരു ഹെയർ പാക്കും കൂടാതെ ഹെയർ ഡൈയും കൂടിയാണ്. പ്രായഭേദമന്യേ ചെറിയ കുട്ടികൾക്കും ഈ ഒരു ഡൈ ഉപയോഗിക്കാവുന്നതാണ്.

ഹെയർ പാക്ക് ഉണ്ടാക്കുന്നതിനായി ആദ്യം തന്നെ ഒരു സോസ് പ്ലാൻ എടുത്ത് അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ചു കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് തേയില പൊടിയും ഉലുവയും ചേർത്തു കൊടുക്കണം. മുടിയുടെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ഒന്നാണ് ഉലുവ. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് കരിഞ്ചീരകം ആണ്, മുടി നല്ല പോലെ വളരുന്നതിനും കറുക്കുന്നതിനും കരിഞ്ചീരകം.

ഉത്തമമാണ്  ഇവയെല്ലാം നല്ലപോലെ യോജിപ്പിച്ചതിനു ശേഷം അടുപ്പിൽ വച്ച് നല്ലതുപോലെ തിളപ്പിച്ച് എടുക്കണം. നാച്ചുറലായ പദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് കൊണ്ട് തന്നെ യാതൊരു പാർശ്വഫലങ്ങളും ഉണ്ടാവുകയില്ല. ചൂടാറിയതിനു ശേഷം വെള്ളം അരിച്ചെടുക്കുക. ഇതാണ് നമ്മൾ ഹെയർ ഡൈ തയ്യാറാക്കാനായി ഉപയോഗിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതൽ വ്യക്തമായി അറിയുന്നതിന് വീഡിയോ കാണൂ.