കൂർക്ക കഴിക്കുവാൻ എല്ലാവർക്കും വലിയ ഇഷ്ടമാണ് എന്നാൽ അത് നന്നാക്കുക എന്നത് പലർക്കും മടിയുള്ള ഒരു കാര്യമാണ്. കൂർക്ക നന്നാക്കുവാൻ കുറെ സമയം എടുക്കും അതുപോലെ കയ്യിൽ മൊത്തമായി കറ പറ്റുകയും ചെയ്യുന്നു. ഇന്ന് നന്നാക്കിയ കൂർക്കകൾ വിപണിയിൽ ലഭ്യമാണ് എന്നാൽ അതിന് കൂടുതൽ പൈസ കൊടുക്കേണ്ടതായി വരുന്നു കയ്യിൽ ഒട്ടും തന്നെ കറ പറ്റാതെ .
വളരെ ഈസിയായി നിമിഷനേരം കൊണ്ട് കൂർക്ക മുഴുവനും നന്നാക്കുവാൻ ഉള്ള നാല് വ്യത്യസ്ത ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ പറയുന്നത്. അതിൽ ആദ്യമായി ഉൾവശം പര പരപ്പുള്ള ഒരു അരിപ്പ എടുക്കുക അതിലേക്ക് വേണം കുതിർത്ത കൂർക്കകൾ ചേർത്ത് കൊടുക്കുവാൻ. ഏകദേശം 10 മിനിറ്റ് സമയത്തോളം കൂർക്ക നല്ല പോലെ കുതിർക്കുവാൻ വയ്ക്കുക .
അതിനുശേഷം മാത്രം ഇത്തരത്തിൽ അരിപ്പയിൽ ഇട്ട് നല്ലപോലെ കൈകൊണ്ട് ഉരച്ച് കൊടുത്താൽ മതി. കയ്യിലൊട്ടും തന്നെ കറ പറ്റാതെ ഈസിയായി തന്നെ കൂർക്ക ക്ലീൻ ചെയ്യാം. മറ്റൊരു രീതി ചെയ്യുന്നതിനായി നമ്മൾ ചെറിയ കഷണം വലയാണ് ഉപയോഗിക്കുന്നത്. കുതിർത്ത കൂർക്കകൾ വലയിൽ ഒരു കിഴി പോലെ കിട്ടിയതിനുശേഷം കൈ കൊണ്ട് നല്ലപോലെ തിരുമ്പുക.
ഇങ്ങനെ ചെയ്താൽ വളരെ ഈസിയായി തന്നെ എത്ര കിലോ കൂർക്ക വേണമെങ്കിലും നിമിഷങ്ങൾക്കുള്ളിൽ നന്നാക്കാം. അടുത്തൊരു രീതിക്കായി ഒരു ചെറിയ അടപ്പുള്ള പാത്രം എടുക്കുക പിന്നീട് അതിലേക്ക് കൂർക്ക ചേർത്ത് കൊടുത്ത് നല്ലപോലെ കുലുക്കിയാൽ മതി. കൂർത്ത നന്നാക്കാനുള്ള കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.