മുറ്റത്തെ ഇൻറർലോക്ക് കണ്ണാടി പോലെ വെട്ടി തിളങ്ങും, ഉരച്ച് ബുദ്ധിമുട്ടേണ്ട..

നമ്മുടെ വീടിൻറെ മുറ്റത്തുള്ള ടൈൽ മഴ പെയ്തു കഴിയുമ്പോൾ അതിലെ പായൽ പിടിക്കാറുണ്ട്. ഇത് ക്ലീൻ ചെയ്യുന്നതിനായി ഒരുപാട് ഉരയ്ക്കേണ്ടതായി വരുന്നു. പ്രധാനമായും നമ്മൾ വാട്ടർ പമ്പ് ഉപയോഗിച്ചാണ് ഇത് ക്ലീൻ ചെയ്യാറുള്ളത് എന്നാൽ അതിന്റെ ഒന്നും ആവശ്യമില്ലാതെ വളരെ ഈസിയായി ഒരുപാടൊന്നും ഉരയ്ക്കാതെ നമുക്ക് ക്ലീൻ ചെയ്യാവുന്നതാണ് ഇതിനായി .

   

വിപണിയിൽ ഒരുപാട് ഉൽപ്പന്നങ്ങൾ ലഭ്യമാണ് എന്നാൽ ഇത്തരം ഉൽപ്പന്നങ്ങൾ കൂടുതലായി ഉപയോഗിക്കുമ്പോൾ ടൈലിന്റെ സ്വാഭാവികമായ നിറംമങ്ങി പോകുന്നു. നമ്മുടെ വീട്ടിൽ തന്നെ ലഭ്യമാകുന്ന ചില പദാർത്ഥങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ മുറ്റത്തെ ടൈൽ ക്ലീൻ ആക്കാം. ഇതിനായി നമുക്ക് ആവശ്യമായിട്ടുള്ളത് ബ്ലീച്ചിങ് പൗഡർ നമ്മൾ സാധാരണയായി വീട്ടിൽ ഉപയോഗിക്കുന്ന.

സോപ്പുപൊടിയും ആണ്. ഏത് ഡിറ്റർജിൻ പൗഡർ വേണമെങ്കിലും നമുക്ക് ഇതിനായി ഉപയോഗിക്കാവുന്നതാണ്. ഈ രണ്ടു സാധനങ്ങൾ ഉപയോഗിച്ചാണ് അഴുക്ക് പിടിച്ച ടൈലിന്റെ കടകൾ നമ്മൾ ക്ലീൻ ചെയ്ത് എടുക്കുന്നത്. ആദ്യം തന്നെ വെള്ളം ഒഴിച്ച് കട്ടകൾ ഒക്കെ നല്ലപോലെ കുതിർത്തെടുക്കുക. അതിനുശേഷം സോപ്പുപൊടി അതിനുമുകളിലായി വിതറി കൊടുക്കുക. എല്ലാ കട്ടകളും ഒരു ദിവസം കൊണ്ട് .

തന്നെ ക്ലീൻ ചെയ്യണം എന്ന് വിചാരിക്കരുത് അങ്ങനെ ചെയ്യുകയാണെങ്കിൽ നമുക്ക് ഷോൾഡർ പെയിൻ വരാനുള്ള സാധ്യത കൂടുതലാണ്. ഓരോ ദിവസവും കുറച്ച് കട്ടകൾ വീതം മാത്രം ക്ലീൻ ചെയ്യുക. സോപ്പുപൊടി വിതറി കൊടുത്തതിനു മുകളിലായി കുറച്ച് ബ്ലീച്ചിങ് പൗഡർ കൂടി വിതറി കൊടുക്കണം. നല്ലതുപോലെ ബ്രഷ് ഉപയോഗിച്ച് തേച്ചുപിടിപ്പിക്കുക. തുടർന്ന് ഇതിനെക്കുറിച്ച് അറിയാനായി വീഡിയോ കാണൂ.