എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരുപാട് നല്ല ടിപ്പുകൾ ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വീട്ടമ്മമാർക്ക് വളരെയധികം യൂസ്ഫുൾ ആകുന്ന വീട്ടുജോലികൾ എളുപ്പമാക്കുവാനും കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ജോലികൾ ചെയ്തു തീർക്കാനും ഉള്ള കിടിലൻ ഐഡിയകൾ ഇതിലുണ്ട്. കറണ്ട് ഇല്ലാത്ത ദിവസങ്ങൾ ആണെങ്കിൽ നമ്മൾ രാവിലെ വാങ്ങിച്ച പാല് വൈകുന്നേരം ആകുമ്പോഴേക്കും അതിൻറെ.
ടേസ്റ്റ് മാറിയിട്ടുണ്ടാകും ചിലപ്പോൾ കേടായി കാണും. അതുപോലെ പാലു വാങ്ങിച്ച് രണ്ടുമൂന്നു ദിവസത്തേക്ക് സൂക്ഷിച്ചുവയ്ക്കുന്നവർക്കും ഈ രീതി പരീക്ഷിച്ചു നോക്കാവുന്നതാണ്. പാല് ഒരു പാത്രത്തിലേക്ക് മാറ്റിയതിനു ശേഷം അതിലേക്ക് തുളസിയുടെ രണ്ടോ മൂന്നോ ഇലകൾ ഇട്ടു കൊടുക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ പാല് പുറത്ത് വെച്ചാലും കേടാവുകയില്ല. നമ്മുടെ അടുക്കളയിലെ രണ്ടു ഒരേ പോലത്തെ പ്ലേറ്റുകൾ.
എടുത്തുകൊണ്ട് നമുക്ക് കിടിലൻ ഓർഗനൈസർ തയ്യാറാക്കാം. അതിനായി ആദ്യം ഒരു പ്ലേറ്റിലേക്ക് ഒരേ പോലത്തെ കുറച്ചു ബീറ്റ്സ് ഇട്ടു കൊടുക്കുക പിന്നീട് അതിനു മുകളിലായി അതേ വലിപ്പത്തിലുള്ള മറ്റൊരു പ്ലേറ്റ് കൂടി വച്ച് കൊടുക്കണം. ഈയൊരു ഓർഗനൈസറിലേക്ക് നമ്മുടെ അടുക്കളയിൽ ഉപയോഗിക്കുന്ന സാധനങ്ങളും അതുപോലെ ബ്യൂട്ടി പ്രൊഡക്ടുകളും വെച്ച് ഉപയോഗിക്കാവുന്നതാണ്. മിക്സിയില്ലാത്ത.
വീടുകൾ വളരെ കുറവായിരിക്കും. മിക്സി ഉപയോഗിച്ച് കൊണ്ട് നമുക്ക് ഒരു ചെറിയ വാഷിംഗ് മെഷീൻ തയ്യാറാക്കാം. മിക്സിയുടെ ഏറ്റവും വലിയ ജാർ തന്നെ ഇതിനായി ഉപയോഗിക്കാവുന്നതാണ്. ആദ്യം തന്നെ മിക്സിയുടെ ജാറിലെ ബ്ലേഡ് അഴിച്ചു മാറ്റുക. പിന്നീട് അതിലേക്ക് നമ്മൾ സ്പിൻ ചെയ്യുമ്പോൾ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ചെറിയ അടുപ്പ് ആവശ്യമുണ്ട്. തുടർന്ന് ഇതിനെക്കുറിച്ച് അറിയുന്നതിന് വീഡിയോ കാണൂ.