നമുക്ക് ഒരുപാട് ഉപകാരപ്രദമാകുന്ന നിരവധി ടിപ്പുകൾ ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിത്യജീവിതത്തിലെ ജോലികൾ എളുപ്പമാക്കുവാനും അടുക്കളയിൽ പാചകം വേഗത്തിൽ ആക്കുവാനും സഹായകമാകുന്ന നിരവധി ഐഡിയ ഉണ്ട്. അതിനെക്കുറിച്ച് എല്ലാം വ്യക്തമായി തന്നെ ഈ വീഡിയോയിൽ നിന്നും മനസ്സിലാക്കാം. നമ്മൾ കടയിൽ നിന്ന് പഴങ്ങൾ വാങ്ങിക്കുന്ന സമയത്ത്.
നല്ലപോലെ പഴുത്തതാണെന്ന് വിചാരിക്കും എന്നാൽ വീട്ടിൽ വന്നു മുറിച്ചു നോക്കുമ്പോൾ അത് ഒട്ടുംതന്നെ പഴുത്തിട്ട് ഉണ്ടാവുകയില്ല. എന്നാൽ നമുക്ക് വീട്ടിൽ വച്ച് തന്നെ എളുപ്പത്തിൽ പഴങ്ങൾ പഠിപ്പിച്ച എടുക്കാം. അതിനായി മൂടിവയ്ക്കാൻ പാകത്തിലുള്ള ഒരു പാത്രം എടുക്കുക പിന്നീട് അതിനുള്ളിലേക്ക് കുറച്ചു പേപ്പർ ഇട്ടു കൊടുക്കുക. പിന്നീട് അതിലേക്ക് കുറച്ച് കടുക് വിതറിയതിനുശേഷം പാത്രം.
മൂടി വയ്ക്കുക. പിറ്റേദിവസം ആവുമ്പോഴേക്കും പഴം നല്ലപോലെ പഴുത്ത് കിട്ടും. നമ്മൾ ദിവസവും ഉപയോഗിക്കുന്ന സ്വർണാഭരണങ്ങൾ ആണെങ്കിലും വെള്ളി ആഭരണങ്ങൾ ആണെങ്കിലും അതിൽ വിയർപ്പും സോപ്പും അഴുക്കും നല്ലപോലെ പറ്റി പിടിച്ചിട്ടുണ്ടാവും. ഇത് വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യാനുള്ള ഒരു കിടിലൻ ട്രിക്ക് ഉണ്ട്. ആഭരണങ്ങൾ ഒരു ചെറിയ ബൗളിൽ ഇട്ടതിനുശേഷം അതിലേക്ക്.
തീപ്പെട്ടിയുടെ കൊള്ളി കൊടുക്കുക പിന്നീട് അതിലേക്ക് കുറച്ച് ഷാമ്പു കൂടി ചേർത്തു കൊടുക്കണം. ഷാമ്പുവിന് പകരം ഏതെങ്കിലും ഡിഷ് വാഷ് ഒഴിച്ച് കൊടുത്താലും മതിയാകും. പിന്നീട് ഇവ രണ്ടും കൂടി ഒരു ചെറു തീയിലിട്ട് തിളപ്പിച്ചെടുക്കുക. ചൂടാറിയതിനു ശേഷം ഒരു ബ്രഷ് ഇട്ട് ചെറുതായി ഉരച്ചു കൊടുക്കുക. ഇതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനായി വീഡിയോ മുഴുവനായും കാണൂ.