വീട്ടമ്മമാർക്ക് വളരെയധികം ഉപകാരപ്രദമാകുന്ന ഒരുപാട് കിച്ചൻ ടിപ്പുകൾ ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നമ്മുടെ വീട്ടിലുള്ള അടുക്കളയിലെ സ്വിച്ച് ബോർഡുകൾ വളരെ പെട്ടെന്ന് തന്നെ അഴുക്ക് ആവാറുണ്ട്. ഇത് ക്ലീൻ ചെയ്യുന്നതിനായി കോൾഗേറ്റിന്റെ ടൂത്ത് പേസ്റ്റ് അതിലേക്ക് തേച്ചു കൊടുക്കുക, അഞ്ചുമിനിറ്റ് കഴിഞ്ഞതിനു ശേഷം ആവശ്യമില്ലാത്ത ഒരു ബ്രഷ് ഉപയോഗിച്ച് ഉരച്ചുകൊടുക്കുക പിന്നീട് ഒരു കിച്ചൻ .
ടവൽ ഉപയോഗിച്ച് അത് നല്ലപോലെ തുടച്ചുമാറ്റിയാൽ മതിയാകും. മിക്ക വീടുകളിലും കുക്കർ ഉപയോഗിക്കാറുണ്ടാകും, എന്നാൽ ഇത് ഉപയോഗിക്കുമ്പോൾ മുഴുവനും പുറത്തേക്ക് പോയി കുക്കറും സ്റ്റവും എല്ലാം ക്ലീൻ ചെയ്യേണ്ട അവസ്ഥയാണ്. പ്രത്യേകിച്ചും പരിപ്പ് വേവിക്കുമ്പോഴാണ് ഇത്തരത്തിൽ ഉണ്ടാവുക. എന്നാൽ കുക്കറിനകത്തേക്ക് പരിപ്പും വെള്ളവും ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് അതിനുശേഷം.
അതിനകത്തേക്ക് ഒരു ചെറിയ പാത്രം ഇറക്കി വെച്ചു കൊടുക്കുക. എന്നാൽ ഇങ്ങനെ പരിപ്പ് വേവിച്ചെടുക്കുകയാണെങ്കിൽ ഒട്ടും തന്നെ തിളച്ചു പുറത്തേക്ക് പോവുകയില്ല. പരിപ്പിൽ അധികമുള്ള വെള്ളം ആ പാത്രത്തിനകത്തേക്ക് ഉണ്ടാവും അത് പുറത്തേക്ക് പോവുകയില്ല. ഉരുളക്കിഴങ്ങ് വേവിക്കുന്ന സമയത്ത് നമ്മൾ പലപ്പോഴും അതിലേക്ക് വെള്ളം ഒഴിച്ച് വേവിക്കാനാണ് പതിവ് ഇങ്ങനെ ചെയ്യുമ്പോൾ ഉരുളക്കിഴങ്ങിന്റെ അകത്തേക്ക്.
വെള്ളം കയറി അതിൻറെ ടേസ്റ്റ് തന്നെ നഷ്ടപ്പെടുന്നു. എന്നാൽ ഒരു പാത്രത്തിൽ ആവശ്യത്തിനുള്ള ഉരുളക്കിഴങ്ങ് എടുത്ത് കുക്കറിനകത്ത് ഇറക്കി വച്ച് കൊടുത്താൽ മതി. ഇങ്ങനെ ചെയ്യുമ്പോൾ അതിൻറെ ടെക്സ്ച്ചറും നഷ്ടപ്പെടില്ല ടേസ്റ്റും നഷ്ടപ്പെടുകയില്ല. ചെറിയുള്ളിയുടെ തോല് കളഞ്ഞെടുത്തവൻ പലർക്കും വലിയ മടിയാണ്. എന്നാൽ അത് എളുപ്പത്തിൽ ചെയ്തെടുക്കുവാനുള്ള ഒരു കിടിലൻ സൂത്രമുണ്ട്, വീഡിയോ കാണൂ.