ചെടി നിറയെ പച്ചമുളക് ഉണ്ടാകും, ഈ സൂത്രം ചെയ്താൽ മതി…

വീട്ടിൽ പല തരത്തിലുള്ള പച്ചക്കറികളും നമ്മൾ നട്ടു പിടിപ്പിക്കാറുണ്ട് പലരുടെയും പരാതിയാണ് അതിൽ കായ്കൾ ഉണ്ടാകുന്നില്ല എന്നത്. അത്തരത്തിൽ എല്ലാ വീടുകളിലും കാണപ്പെടുന്ന ഒന്നാണ് മുരടിച്ച പച്ചമുളക്. മുളക് ചെടിയിലെ മുരടിപ്പ് മാറ്റി അതിൽ നിറയെ പച്ചമുളക് ഉണ്ടാവാനായി നമുക്ക് ചില കാര്യങ്ങൾ ചെയ്യാവുന്നതാണ്. ട്രൈ ചെയ്തു നോക്കി എല്ലാവർക്കും നല്ല റിസൾട്ട് ലഭിച്ച ഒരു കിടിലൻ ഐഡിയ.

   

ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉപയോഗശേഷം നമ്മൾ വെറുതെ കളയുന്ന സാധനങ്ങൾ മാത്രം മതിയാകും. എല്ലാ വീട്ടിലും ദിവസവും ചെറിയ ഉള്ളി വെളുത്തുള്ളി സവാള തുടങ്ങിയവ ഉപയോഗിക്കാറുണ്ടാവും. തൊലികൾ പലപ്പോഴും നമ്മൾ കളയാറാണ് പതിവ് എന്നാൽ അത് ഉപയോഗിച്ച് പച്ചമുളകിലെ മുരടിപ്പ് എളുപ്പത്തിൽ മാറ്റാം. ഇതിനായി ഇവയുടെ തൊലികൾ നല്ലപോലെ.

വെള്ളത്തിൽ കുതിർക്കാൻ ആയി വയ്ക്കുക. ഒന്നോ രണ്ടോ ദിവസത്തിനു ശേഷം കൈകൊണ്ട് നല്ലപോലെ പിഴിഞ്ഞ് അരിച്ചെടുത്ത് ആ വെള്ളത്തിലേക്ക് അതേ അളവിൽ വെള്ളവും ചേർത്ത് മുളകിന്റെ അടിയിലായി ഒഴിച്ചു കൊടുക്കാവുന്നതാണ്. ഒരിക്കലും മുളക് ചെടിയുടെ തൊട്ടു താഴെയായി ഒഴുക്കുവാൻ പാടില്ല അതിൽ നിന്നും കുറച്ചു മാറി ഒരു ചെറിയ കുഴിയെടുത്ത് അതിലൂടെ വേണം ഒഴിച്ചുകൊടുക്കുവാൻ.

പിന്നീട് നമുക്ക് ചെയ്യാനുള്ള മറ്റൊരു ടിപ്പാണ് തലേദിവസത്തെ കഞ്ഞിവെള്ളത്തിൽ കുറച്ചു ചാരം കൂടി ചേർത്ത് ഇതിലേക്ക് ഒഴിച്ചു കൊടുക്കാവുന്നതാണ്. ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും ഇങ്ങനെ ചെയ്താൽ ചെടിയുടെ മുരടിപ്പ് മാറുകയും അതിൽ നിറച്ചും മുളകുകൾ ഉണ്ടാവുകയും ചെയ്യുന്നു. കൃഷി സംബന്ധമായ എല്ലാവിധ ടിപ്പുകളും ഈ ചാനലിൽ ലഭ്യമാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണൂ.