ആരോഗ്യപരമായ ഗുണങ്ങൾ ഏറെയുള്ള ഒന്നാണ് നട്ട്സ്. അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ബദാം അഥവാ ആൽമണ്ട്സ്. ധാരാളം പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ദിവസവും ബദാം വെറും വയറ്റിൽ കഴിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങൾ ഒട്ടും തന്നെ ചെറുതല്ല. എന്തു ഭക്ഷണമാണെങ്കിലും വെറും വയറ്റിൽ കഴിച്ചാൽ അതിൻറെ ഗുണം ഇരട്ടിയാണ് പെട്ടെന്ന് തന്നെ ശരീരം വലിച്ചെടുക്കും. ബദാമിന്റെ മുഴുവൻ ഗുണങ്ങളും ശരീരം വലിച്ചെടുക്കുന്നതിന്.
ഏറ്റവും എളുപ്പവഴിയും ഇത് തന്നെയാണ്. ഇതിൽ ധാരാളം പോഷകമൂല്യമുള്ളതുകൊണ്ടുതന്നെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പല രോഗങ്ങളും ശമിപ്പിക്കുന്നതിനും ബദാം ഗുണകരമാകുന്നു. ചീത്ത കൊളസ്ട്രോളിനെ നീക്കം ചെയ്ത് നല്ല കൊളസ്ട്രോൾ വർധിപ്പിക്കുവാൻ ബദാം ഏറെ നല്ലതാണ്. കൊളസ്ട്രോൾ പ്രശ്നമുള്ളവർ ദിവസവും ഇത് കഴിക്കുന്നത് ഏറെ ഗുണം നൽകുന്നു. ലിവർ സംബന്ധമായ.പ്രശ്നമുള്ളവർക്കും മിതമായ അളവിൽ ബദാം.
കഴിക്കുന്നത് ഏറെ ഗുണകരമായി കണക്കാക്കുന്നു. കരളിനടിഞ്ഞു കൂടിയിരിക്കുന്ന ടോക്സിനുകളെ നീക്കം ചെയ്ത് ശുദ്ധീകരിക്കുവാൻ കഴിയും. ഫാറ്റി ലിവർ പ്രശ്നമുള്ളവർക്കും ബദാം കഴിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങൾ എന്നെ കുറവല്ല. ഇതിൽ ധാരാളം വൈറ്റമിൻ ഈ അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ കരളിൻറെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് നല്ലതാണ്. പ്രമേഹ രോഗികൾക്കും ദിവസവും ബദാംശീലമാക്കുന്നത് ഗുണകരമാകുന്നു.
പഞ്ചസാരയെ വളരെ കുറഞ്ഞ തോതിൽ മാത്രമേ രക്തത്തിലേക്ക് കടത്തിവിടുകയുള്ളൂ അതുകൊണ്ടുതന്നെ ഗ്ലൂക്കോസിന്റെ തോത് നിയന്ത്രിക്കുവാൻ സഹായകമാണ്. ആരോഗ്യഗുണങ്ങൾക്ക് പുറമേ നിരവധി സൗന്ദര്യ ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിലെ ചുളിവുകൾ അകറ്റാനും തിളക്കം നിലനിർത്തുവാനും മൃദുത്വം ലഭിക്കുവാനും ഏറെ നല്ലതാകുന്നു. ബദാമിന്റെ മറ്റു ഗുണങ്ങൾ അറിയുന്നതിനായി വീഡിയോ കാണുക.