മൂക്കിലെ ബ്ലാക്ക് ഹെഡ്സ് എളുപ്പത്തിൽ കളയാം, വീട്ടിലെ ഈ ചേരുവകൾ മതി…

ഇന്നത്തെ കാലത്ത് മുഖ സൗന്ദര്യത്തിന് വളരെയേറെ പ്രാധാന്യം നൽകുന്നവരാണ് ഒട്ടുമിക്ക ആളുകളും. നിറം വർദ്ധിപ്പിക്കുവാനും മുഖത്തെ കരിവാളിപ്പും കറുത്ത കുത്തുകളും കളയുവാനും പലവിധത്തിലുള്ള ക്രീമുകളും ലോഷനുകളും വിപണിയിൽ ലഭ്യമാണ്. എന്നാൽ കെമിക്കലുകൾ അടങ്ങിയ ഇത്തരം ഉത്പന്നങ്ങൾ തുടർച്ചയായി ഉപയോഗിക്കുന്നതിലൂടെ ചർമ്മത്തിന്റെ ആരോഗ്യം നഷ്ടപ്പെടുകയും വിചാരിച്ച സൗന്ദര്യം ലഭിക്കാതെ വരികയും ചെയ്യുന്നു.

   

മുഖസൗന്ദര്യത്തിന് ഏർപ്പെടുന്ന വലിയ വെല്ലുവിളിയാണ് മൂക്കിലെ ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും. പ്രായമാകും തോറും ഇവ കൂടുതലായി കാണപ്പെടുന്നു. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ഈ വീഡിയോയിലൂടെ പറയുന്നത്. നാച്ചുറൽ ആയി വീട്ടിൽ സുലഭമായി ലഭിക്കുന്ന ചില പദാർത്ഥങ്ങൾ ഉപയോഗിച്ചുകൊണ്ട് മൂക്കിലെ ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും പൂർണ്ണമായും കളയുവാൻ സാധിക്കും.

ഇതിനായി ഒരു ചെറിയ ബൗളിൽ തരികളുള്ള കുറച്ചു പഞ്ചസാര എടുക്കുക .പിന്നീട് ഒരു ചെറുനാരങ്ങ രണ്ടായി മുറിച്ച് അത് പഞ്ചസാരയിൽ മുക്കിയതിനു ശേഷം ബ്ലാക്ക് ഹെഡ്സ് കൂടുതലുള്ള ഭാഗങ്ങളിൽ നന്നായി റബ്ബ് ചെയ്തു കൊടുക്കുക. തുടർച്ചയായി ഇങ്ങനെ ചെയ്യുമ്പോൾ ഇവ പൂർണ്ണമായും മാറിക്കിട്ടും. രണ്ടാമത്തെ സ്റ്റെപ്പ് ചെയ്യുന്നതിനായി ആദ്യം തന്നെ മുട്ടയുടെ വെള്ള ഭാഗം എടുക്കുക.

പിന്നീട് അതിലേക്ക് ആവശ്യത്തിന് കടലപ്പൊടി ചേർത്ത് കൊടുക്കണം. ഇവ നന്നായി യോജിപ്പിച്ച് എടുത്ത് മൂക്കിൻറെ ഇരുവശങ്ങളിലും ആയി റബ്ബ് ചെയ്തുകൊടുക്കുക. ഒരു 10 മിനിറ്റ് സമയം ഇവ നന്നായി തേച്ചുപിടിപ്പിച്ച് പച്ച വെള്ളത്തിൽ സോപ്പ് ഉപയോഗിക്കാതെ കഴുകിയെടുക്കുക. ഒട്ടും തന്നെ ദോഷകരമല്ലാത്ത ഇത്തരം നാച്ചുറൽ ആയ സൗന്ദര്യ പ്രതിവിധികൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.