മിക്ക വീടുകളിലെയും ശല്യക്കാർ പല്ലികളാണ്, അടുക്കളയിലും ചുമരിലും തുടങ്ങിയ എല്ലാ ഭാഗങ്ങളിലും ഇവർ ഉണ്ടാകും. വീട്ടിൽ നിന്ന് പല്ലിയെ ഓടിക്കാൻ നിരവധി ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭിക്കുമെങ്കിലും മറ്റ് പല ദോഷങ്ങൾക്കും കാരണമാകുന്നു. അതുകൊണ്ടുതന്നെ വളരെ എളുപ്പത്തിൽ പ്രകൃതിദത്തമായ രീതിയിൽ പല്ലികളെ തുരത്തുവാൻ സാധിക്കുമെങ്കിൽ അതാണ് ഏറ്റവും ഉത്തമം. അത്തരത്തിൽ എല്ലാവർക്കും ഉപകാരപ്രദമാകുന്ന ടിപ്പാണ്.
ഈ വീഡിയോയിലൂടെ ഷെയർ ചെയ്യുന്നത്. ഇതിനായി നമ്മുടെ വീട്ടിൽ സുലഭമായി ലഭിക്കുന്ന സാധനങ്ങൾ തന്നെ മതിയാകും. ഒരു സവാള, വെളുത്തുള്ളി, ഒരു ചെറുനാരങ്ങ, കുറച്ചു ഡെറ്റോൾ തുടങ്ങിയ സാധനങ്ങൾ ആണ് ഈ സ്പ്രേ ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്. സവാളയും വെളുത്തുള്ളിയും ചെറുനാരങ്ങയും കൂടി മിക്സിയിൽ അടിച്ചു അതിൻറെ നീര് എടുക്കണം. ഇവയുടെ പ്രത്യേകതരം മണമാണ്.
പല്ലികളെ തുരത്താൻ സഹായകമാകുന്നത്. ഒരു ഗ്ലാസ് വെള്ളമാണ് ഇതിനായിട്ട് ഉപയോഗിക്കേണ്ടത് അതിൽ നിന്നും കുറച്ചു മാത്രം അരച്ചെടുക്കുവാനായി മിക്സിയിൽ ചേർത്ത് കൊടുക്കുക. അരച്ചെടുത്തതിനു ശേഷം ബാക്കിയുള്ള വെള്ളം കൂടി അതിലേക്ക് ചേർത്ത് കൊടുത്ത് അരിച്ചെടുക്കുക. പിന്നീട് അതിലേക്ക് കുറച്ച് ഡെറ്റോൾ കൂടി ചേർത്തു കൊടുക്കണം ഇവ രണ്ടും കൂടി നന്നായി യോജിപ്പിച്ച്.
ഒരു സ്പ്രേ ബോട്ടിലിൽ ഒഴിച്ചുവെക്കുക. അല്ലെങ്കിൽ ഒരു കോട്ടൺ തുണിയിൽ ഈ മിശ്രിതം മുക്കിയെടുത്ത് അത് പല്ലികൾ കൂടുതലായി കാണപ്പെടുന്ന ഭാഗങ്ങളിൽ കൊണ്ടുപോയി വെച്ചു കൊടുക്കണം. പല്ലികൾ കൂടുതലായി വരുന്ന ഭാഗങ്ങളിൽ ഈ ലിക്വിഡ് സ്പ്രേ ചെയ്താൽ പിന്നീട് അവ വരുകയില്ല. ഡെറ്റോളിന്റെയും മറ്റ് സാധനങ്ങളുടെയും മണം പല്ലികൾക്ക് ഒട്ടും തന്നെ ഇഷ്ടമല്ല. തുടർന്ന് അറിയാനായി വീഡിയോ കാണൂ.