വെറുതെ കളയുന്ന ചകിരി ഉണ്ടെങ്കിൽ ഇതാ ഒരു അടിപൊളി ക്രാഫ്റ്റ്

നമ്മൾ കത്തിച്ചു കളയുന്ന ചകിരി ഉപയോഗിച്ചുകൊണ്ട് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു ക്രാഫ്റ്റ് ആണ് ഈ വീഡിയോയിൽ കാണിക്കുന്നത്. ഒരു കാർഡ്ബോർഡിൻറെ പീസ് എടുത്ത് അതിലേക്ക് ഈ വീഡിയോയിൽ കാണുന്ന പോലത്തെ ചിത്രം വരയ്ക്കുക. സ്വന്തമായി വരയ്ക്കാൻ അറിയുന്നവർ ആണെങ്കിൽ ഇഷ്ടം പോലെ വരയ്ക്കാവുന്നതാണ് അതിനുശേഷം അത് കട്ട് ചെയ്ത് എടുക്കുക.

   

ഒരു മാനിന്റെ ചിത്രമാണ് ഇതിൽ വരച്ചിരിക്കുന്നത്. അതിനുശേഷം ബാഗ്രൗണ്ടിനായി ഒരു ഗ്ലിറ്റർ പേപ്പർ ചതുരത്തിൽ മുറിച്ചെടുക്കുക. ഗ്ലിറ്റർ പേപ്പർ ഇല്ലാത്തവർ സാധാരണ ഷീറ്റ് എടുത്താലും മതിയാകും. അടുത്തതായി ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ചകിരി ഇട്ടു കൊടുക്കുക. ചകിരി ഇട്ടു തിരിക്കുന്നത് കൊണ്ട് മിക്സിക്ക് യാതൊരു കംപ്ലൈന്റും തന്നെ വരുകയില്ല അതോർത്ത് ആരും വിഷമിക്കേണ്ട.

കറക്കി എടുക്കുമ്പോൾ നല്ല സോഫ്റ്റ് ആയ ചകിരി ലഭിക്കും. അതിലെ നാരെല്ലാം മാറ്റിയതിനു ശേഷം പൊടി മാത്രം വേർതിരിച്ചെടുക്കുക. മാനിന്റെ ചിത്രം എടുത്ത് അതിലേക്ക് നല്ലവണ്ണം ഫെവിക്കോൾ തേച്ചുപിടിപ്പിക്കുക. ഫെവി കോളിൽ വെള്ളം ചേർക്കേണ്ട ആവശ്യമില്ല. പിന്നീട് ഫെവിക്കോളിന്റെ പൊടിയിലേക്ക് ഈ ചിത്രം കമിഴ്ത്തി കൊടുക്കുക പൊടി മുഴുവനും.

ഫെവിക്കോളിലൂടെ ആ ചിത്രത്തിൽ ഒട്ടിപ്പിടിക്കും. ആദ്യം തന്നെ മുഴുവനായും തട്ടി കളയേണ്ട ആവശ്യമില്ല നല്ലപോലെ ഉണങ്ങാനായി അനുവദിക്കുക. പിന്നീട് നമ്മൾ മാറ്റിവെച്ച ചകിരിയിലേക്ക് കുറച്ച് ഗ്രീൻ കളർ പെയിൻറ് ചേർത്ത് വെള്ളവും കൂടി ചേർത്ത് മിക്സ് ചെയ്യുക. നല്ലവണ്ണം യോജിപ്പിച്ച് ചകിരിയുടെ നിറം മുഴുവനും ഗ്രീൻ ആക്കി മാറ്റുക. തുടർന്ന് അറിയുന്നതിനായി വീഡിയോ കാണൂ.